സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകുന്നേരം 6.15 മുതല്‍ രാത്രി 12:45 മണി വരെ ഉള്ള സമയങ്ങളില്‍ വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി വ്യക്തമാക്കി. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും നിലനില്‍ക്കുന്നതിനാലാണ് നീക്കം. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയ അവസ്ഥയില്‍ തുടരുകയാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു. സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ട് – കെഎസ്ഇബി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമരത്തിനിടെ നഗരസഭാധ്യക്ഷയെ ‘പൂതന’യെന്ന് അധിക്ഷേപിച്ച സംഭവത്തില്‍ പരാതി

0
ആലപ്പുഴ: സമരത്തിനിടെ നഗരസഭാധ്യക്ഷയെ 'പൂതന'യെന്ന് അധിക്ഷേപിച്ച സംഭവത്തില്‍ പരാതി. ആലപ്പുഴ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

ബൈക്ക് നിർത്തിയിട്ട ടിപ്പർ ലോറിയുടെ പിറകിലിടിച്ച് യുവാവ് മരിച്ചു

0
നിലമ്പൂർ: അവധിദിനം ആഘോഷിച്ച് കക്കാടംപൊയിലിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച ബൈക്ക്...