കോടിയേരിക്ക് എതിരെ അധിക്ഷേപം ; മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെതിരെ പരാതി. കോടിയേരിയുടെ മരണത്തിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥനായ ഉറൂബ് വാട്‌സാപ്പില്‍ അധിക്ഷേപിക്കുന്ന വിധത്തില്‍ പോസ്റ്റ് പങ്കുവെച്ചെന്നാണ് പരാതി. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്.

‘ഒരു കൊലപാതകി ചത്തു’ എന്നായിരുന്നു ഉറൂബിന്റെ സന്ദേശം. കോടിയേരിയുടെ ചിത്രത്തിനൊപ്പം ഇത് പങ്കുവെയ്ക്കുകയായിരുന്നു. കോടിയേരിയുടെ മരണത്തിന് പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ പങ്കുവെച്ച പ്രസ്താവനകള്‍ അദ്ദേഹം മികച്ച ആഭ്യന്തര മന്ത്രിയാണെന്ന് പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥന്റെ ഇത്തരത്തിലുള്ള പ്രസ്താവന പുറത്തുവന്നത്. ഇത് സിപിഎം നേതാക്കള്‍ക്ക് തന്നെ നാണക്കേടായ അവസരത്തിലാണ് പോസ്റ്റിട്ട ഉറൂബിനെതിരെ പരാതി നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...