തലക്ക് അടിയേറ്റത് പത്തിലേറെ തവണ ; പ്രജീഷ് കൊലക്കേസിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മരം മോഷണം നടത്തിയ വിവരം പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ കണ്ണൂരിൽ സുഹൃത്തുക്കൾ യുവാവിനെ അടിച്ച് കൊന്ന കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്ക് മാരക പ്രഹരമേറ്റാണ് ചക്കരക്കൽ സ്വദേശി പ്രജീഷ് മരിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. ഇരുമ്പ് കൊണ്ട് പത്തിലധികം തവണ തലയ്ക്ക് അടിയേറ്റിട്ടുണ്ടെന്നും പോസ്റ്റ്മോട്ടത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതി അബ്ദുൾ ഷുക്കൂർ സംസ്ഥാനം വിട്ടതായാണ് പോലീസ് നിഗമനം. മോഷണ കേസിലെ മറ്റൊരു പ്രതി റിയാസിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. കൃത്യത്തിൽ പങ്കെടുത്ത പ്രശാന്ത് എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെയാണ് ചാക്കിൽ കെട്ടിയ നിലയിൽ കനാലിൽ നിന്നും മൃതദേഹം ലഭിച്ചത്. മോഷണ വിവരം പോലീസിനോട് പറഞ്ഞതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാസങ്ങൾക്ക് മുമ്പ് നാല് ലക്ഷം രൂപ വിലവരുന്ന തേക്ക് മര ഉരുപ്പിടികൾ അബ്ദുൾ ഷുക്കൂറും റിയാസും മോഷ്ടിച്ച് കടത്തി. മൗവ്വഞ്ചേരി സ്വദേശിയുടെ വീടുപണിക്കായി വാങ്ങി സൂക്ഷിച്ച മരങ്ങളാണ് മോഷണം പോയത്.

അന്വേഷണത്തിനിടെ പ്രതികളെക്കുറിച്ച് പോലീസിന് വിവരം കൊടുത്തത് ഷുക്കൂറിന്റെയും റിയാസിന്റെയും സുഹൃത്തായ പ്രജീഷായിരുന്നു. കേസിൽ ഇയാൾ സാക്ഷിയുമായി. ഈ മാസം ഒൻപതിന് ഷുക്കൂറും റിയാസും അറസ്റ്റിലായി. പതിനേഴിന് ജാമ്യം കിട്ടി പുറത്തിറങ്ങി. പത്തൊമ്പതാം തീയ്യതി വൈകിട്ട് പ്രജീഷിനെയും കൂട്ടി പ്രതികൾ അടുത്ത പറമ്പിൽ മദ്യപിക്കാൻ പോയി. അവിടെ വെച്ച് കൊലപ്പെടുത്തി മ‍ൃതദേഹം കനാലിൽ തള്ളി. നാല് ദിവസത്തിന് ശേഷമാണ് മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...