ട്രെയിനുകള്‍ വഴിയുള്ള തപാല്‍ നീക്കം നിര്‍ത്തുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ട്രെയിനുകള്‍ വഴിയുള്ള തപാല്‍ ഉരുപ്പടികളുടെ നീക്കം നിര്‍ത്തുന്നതിന്‍റെ ആദ്യ പടിയായി തിരുവനന്തപുരം- മംഗളൂരു കണ്ണൂര്‍ എക്സ്പ്രസില്‍ ഇത്തരം സാമഗ്രികള്‍ കൊണ്ടുപോയിരുന്ന ബോഗി ഒഴിവാക്കി.  ബോഗികള്‍ ബുക്കു ചെയ്യുന്നത് ഭീമമായ നഷ്ടത്തിനിടയാക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

തിരുവനന്തപുരം – മംഗളൂരു മലബാര്‍ എക്സ്പ്രസ്, കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസ് എന്നിവയിലെ ബോഗികള്‍ ഉടനെ നിര്‍ത്തലാക്കും.  കൊല്ലം- ചെന്നൈ എക്സ്പ്രസിലെ ബോഗി നേരത്തേ ഉപേക്ഷിച്ചിരുന്നു.
നേത്രാവതി, വേണാട് എക്സ്പ്രസുകളില്‍‍ ബോഗിക്കു പകരം സീറ്റുകള്‍ ബുക്ക് ചെയ്ത് തപാല്‍ കൊണ്ടുപോകുന്ന സംവിധാനം കുറച്ചുകാലത്തേക്കു കൂടി തുടരും. യാത്രക്കാര്‍ കയറുന്ന കോച്ചുകളില്‍ പ്രത്യേകം വേര്‍തിരിച്ചായിരിക്കും തപാല്‍ കൊണ്ടുപോവുക.

കത്തുകള്‍ ട്രെയിനിനകത്തു തന്നെ തരംതിരിച്ച്‌ മേല്‍ വിലാസക്കാര്‍ക്ക് പെട്ടെന്ന് എത്തിക്കുന്ന സോര്‍ട്ടിങ് സംവിധാനം തപാല്‍ വകുപ്പ് നിര്‍ത്തലാക്കിയിരുന്നു. റെയില്‍വേയെ അകറ്റുന്നതിലൂടെ നിലവിലെ 22 ആര്‍എംഎസുകളുടെ എണ്ണം എട്ടായി ചുരുങ്ങും.   തിരുവനന്തപുരം, തിരുവല്ല, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവ മാത്രം നിലനിര്‍ത്താനാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....