അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്ന് വിസ്താരത്തിന് എത്തേണ്ടിയിരുന്ന രണ്ടു സാക്ഷികളും ഹാജരായില്ല

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്ന് വിസ്താരത്തിന് എത്തേണ്ടിയിരുന്ന രണ്ടു സാക്ഷികളും ഹാജരായില്ല. ഇരുപത്തിയഞ്ചാം സാക്ഷി രാജേഷ്, ഇരുപത്തിയാറാം സാക്ഷി ജയകുമാര്‍ എന്നിവരാണ് വിസ്താരത്തിന് എത്താതിരുന്നത്. ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച്‌ മണ്ണാര്‍ക്കാട് എസ്‍സി-എസ്‍ടി കോടതിയില്‍ ഇരുവരും അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച കോടതി ഇരുവരുടേയും വിസ്താരം ഈ മാസം പത്തിലേക്ക് മാറ്റി. ക്രെയിന്‍ ഡ്രൈവര്‍മാരായ ഇരുവരും സംഭവ ദിവസം അട്ടപ്പാടിയില്‍ പോയെന്നും അവിടെ വച്ച്‌ മധുവിനെയും പ്ലാസ്റ്റിക് ചാക്കില്‍ കുറച്ച്‌ അരിയും മുളക് പൊടിയും കണ്ടെന്നുമാണ് പോലീസിന് നല്‍കിയ മൊഴി.കേസില്‍ വിസ്താരം വേഗത്തിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് വിചാരണ കോടതി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ദിവസേന അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 31ന് അകം വിചാരണ പൂര്‍ത്തിയാക്കണം എന്നാണ് ഹൈക്കോടതി നിര്‍ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...