ദില്ലിയില്‍ നിരോധനാജ്ഞ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.   വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയടക്കമുള്ള വിഷയങ്ങളിലാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നത്.  ദില്ലിയില്‍ കോണ്‍ഗ്രസ് എം പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്‌ നടത്തും.

അതേസമയം രണ്ട് മാര്‍ച്ചുകള്‍ക്കും ദില്ലി  പോലീസ് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസിന്‍റെ  സമരപരിപാടികളെ തുടര്‍ന്ന് പോലീസ് സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്.  വിലക്കയറ്റത്തെ കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് മന്ത്രി നല്‍കിയത് എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.  ഇന്ന് പാര്‍ലമെന്റിലും വിഷയം ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

വിലക്കയറ്റം വിഷയത്തില്‍ രാജ്യസഭയിലും ലോക്സഭയിലും കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.   കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിന്  എതിരെയുള്ള അടിയന്തര നോട്ടീസും കോണ്‍ഗ്രസിന്‍റെതായി ഇന്ന് ഇരുസഭകളിലും എത്തും.   സഭ നിര്‍ത്തിവെച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...