പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് പരിധി ഇന്ത്യ പോസ്റ്റ് ഉയര്‍ത്തി. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ അക്കൗണ്ടില്‍ കുറഞ്ഞത് 500 രൂപ ബാലന്‍സ് നിലനിര്‍ത്തേണ്ടിവരുമെന്നാണ് ഇന്ത്യ പോസ്റ്റ് ഓഫീസ് ട്വീറ്ററിലൂടെ അറിയിച്ചത്.

‘11.12.2020 ഓടെ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ കുറഞ്ഞത് 500 രൂപ ബാലന്‍സ് നിലനിര്‍ത്തുക’ എന്നാണ് ഇന്ത്യ പോസ്റ്റ് സേവിംഗ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്.

ഇന്ത്യാ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്‌, ഈ സാമ്പത്തിക വര്‍ഷാവസാനം സേവിംഗ്‌സ് അക്കൗണ്ടില്‍ മിനിമം 500 രൂപ നിലനിര്‍ത്തുന്നില്ലെങ്കില്‍, 100 രൂപ അക്കൗണ്ട് മെയിന്റനന്‍സ് ഫീസായി കുറയ്ക്കും. അക്കൗണ്ട് ബാലന്‍സ് ഇല്ലെങ്കില്‍, അക്കൗണ്ട് ക്ലോസ് ചെയ്യപ്പെടുമെന്നും ഇന്ത്യാ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...