ഹംസക്കോയയുടെ മരണം കൊലപാതകo ; മരണ കാരണo കഴുത്തിനും തലയ്ക്കും ഏറ്റ മുറിവുകൾ

For full experience, Download our mobile application:
Get it on Google Play

ഫറോക്ക് :കണ്ണാട്ടിക്കുളം ചെമ്പകശ്ശേരി പറമ്പ് കോട്ടയിലകത്ത് ഹംസക്കോയയുടെ(54) മരണം കൊലപാതകമെന്നു സ്ഥിരീകരിച്ചു. കഴുത്തിനും തലയ്ക്കും ഏറ്റ മുറിവുകളാണ് മരണ കാരണമെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതായി നല്ലളം ഇന്‍സ്പെക്ടര്‍ എം.കെ.സുരേഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചെറുവണ്ണൂര്‍ ടിപി റോഡില്‍ കെട്ടിടത്തിന്റെ മുകള്‍ നിലയിലെ വരാന്തയിലാണ് ഹംസക്കോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കസ്റ്റഡിയിലെടുത്ത തമിഴ്നാട് കടലൂര്‍ തെന്നാര്‍ക്കാട് കൊടുക്കന്‍ പാളയം സ്വദേശി പ്രകാശനെ(60)അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ബീയര്‍ കുപ്പി കൊണ്ടു തലയ്ക്കും കഴുത്തിനും അടിച്ചതായി ചോദ്യം ചെയ്യലില്‍ പ്രതി മൊഴി നല്‍കി. മദ്യലഹരിയിലായിരുന്ന പ്രതി ഹംസക്കോയയോടു വരാന്തയില്‍നിന്ന് എണീറ്റുപോകാന്‍ പറഞ്ഞപ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.

പിടിയിലായ പ്രതി നേരത്തെ ബേപ്പൂരിലും ചെറുവണ്ണൂരിലും കൊലപാതക കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരായ എ.വി.ശ്രീജയ, പി.ശ്രീരാജ്, സയന്റിഫിക് ഓഫിസര്‍ വി.ഇസ്ഹാഖ് എന്നിവരുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്തു ശാസ്ത്രീയ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...