പോസ്റ്റൽ ബാലറ്റ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാൻ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദങ്ങൾക്കിടെ പോസ്റ്റൽ ബാലറ്റുകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാൻ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷൻ അഡീഷണൽ സിഇഒ ജെറോമിക് ജോർജ് ഫയൽ അനുമതിക്കായി നൽകി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കറാണ് ഫയലിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. തെരഞ്ഞെടുപ്പ് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കവെയാണ് പുതിയ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കാത്തതിനാല്‍ വോട്ട് ചെയ്യാനായില്ലെന്നും പരാതി നല്‍കിയിട്ടും കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കമ്മീഷന്‍ ഭരണഘടനാ അവകാശം നിഷേധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ ഹർജി നല്‍കിയിരുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരാരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തിയിരുന്നു. പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് തെറ്റാണെന്നും 20,145 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ആരോപിച്ചിരുന്നു. 96 ശതമാനത്തിന് മുകളിൽ ഉദ്യോഗസ്ഥർ വോട്ട് ചെയ്തു എന്നാണ് കമ്മീഷൻ വാദം. ഈ കണക്ക് ശരിയല്ലെന്നാണ് സർവീസ് സംഘടനകൾ പറയുന്നത്. സർവീസ് വോട്ടുള്ളവർക്ക് വോട്ടെണ്ണൽ ദിനം വരെ ബാലറ്റ് നൽകുന്ന മാതൃകയിൽ വോട്ട് നഷ്ടമായർക്ക് വോട്ടെടുപ്പിനുള്ള അവസരം ഒരുക്കണമെന്നാണ് സർവീസ് സംഘടനകളുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...