തൃശൂർ വെടിക്കെട്ടുപുര അപകടം : 15 ശരീരഭാഗങ്ങൾ ഇന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇന്നും കണ്ടെത്തി. മുണ്ടത്തിക്കോട് പാടശേഖരത്ത്‌ 200 ഓളം പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. അപകട സമയത്ത് 37 പേരാണ് ഉണ്ടായിരുന്നതെന്നും നാല് പേരെ കാണാനില്ലെന്നും തൃശൂർ സിറ്റി കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്‍മുഖ് പറഞ്ഞു. വെടിക്കെട്ട് അപകടത്തിൽ അനേകം മനുഷ്യ ശരീരങ്ങളാണ് ചിന്നിച്ചിതറിയത്. ആ ശരീര ഭാഗങ്ങൾ ഈ പാടശേഖരത്തിൽ ഇപ്പോഴും കിടപ്പുണ്ട്. അത് കണ്ടെത്താനാണ് വ്യാപക പരിശോധന നടത്തിയത്. കഡാവർ നായകളെ ഉപയോഗിച്ചുള്ള പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് പോലീസ് നടത്തിയ പരിശോധനയിൽ 15 ശരീരഭാഗങ്ങൾ കണ്ടെടുത്തു.

ദുരന്തത്തിൽ പരിക്കേറ്റ പത്തുപേർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നാലുപേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വെന്‍റിലേറ്ററിലുള്ള ലൈസൻസി സതീഷിന്റെ നില അതീവ ഗുരുതരമാണ്. ആറുപേരുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇവരെ വാർഡുകളിലേക്ക് മാറ്റി. അതിനിടെ, വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. കോട്ടപ്പുറം സ്വദേശിനി ഗൗരി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ ബോധം വന്നപ്പോഴും മകനെ അന്വേഷിച്ചിരുന്നു. മകനെ ഒരു നോക്ക് കാണാനാകാതെയാണ് മാതാവിന്റെ വിയോഗം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1...