തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് മാത്രം പോസ്റ്റല്‍ബാലറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമ്മതിദായകരായ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമെന്ന് പോസ്റ്റല്‍ ബാലറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമം പ്രകാരം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലല്ലാത്തവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. അപേക്ഷ ലഭിക്കുന്നതനുസരിച്ച് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ ഉത്തരവിന്റെ ശരി പകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലും സമയത്തിലും പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ആവശ്യപ്പെടുന്ന പക്ഷം വരണാധികാരിക്ക് നല്‍കണം.

സമ്മതിദായകനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാര്‍ഡിലെ വരണാധികാരിക്കാണ് അപേക്ഷ നല്‍കേണ്ടത്. പോസ്റ്റല്‍ ബാലറ്റ് അപേക്ഷകന് അയച്ചു കൊടുക്കാനും വോട്ട് രേഖപ്പെടുത്തി ബന്ധപ്പെട്ട വരണാധികാരിക്ക് തിരിച്ച് അയക്കുന്നതിനും തപാല്‍ സ്റ്റാമ്പ് ആവശ്യമില്ല. തപാല്‍വകുപ്പ് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...