സില്‍വര്‍ലൈന്‍ ബോധവല്‍ക്കരണം നടത്താന്‍ അനുകൂലികള്‍ വരരുത് ; പോസ്റ്റര്‍ പതിപ്പിച്ച്‌ പുന്തല നിവാസികള്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ച്‌ ബോധവല്‍ക്കരണം നടത്താന്‍ അനുകൂലികള്‍ വരരുതെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിപ്പിച്ച്‌ പുന്തല നിവാസികള്‍.
വെണ്‍മണി പഞ്ചായത്തിലെ പുന്തല പമ്പുപ്പടിയിലെ പതിനഞ്ചോളം വീടുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’ എന്നാണ് പോസ്റ്ററിലെ ആവശ്യം.

കെ-റെയില്‍ പദ്ധതി ബോധവത്കരണത്തിനെത്തിയ സി.പി.എം നേതാക്കളെ നേരത്തെ പ്രദേശവാസികള്‍ തിരിച്ചയച്ചിരുന്നു. ഒരു ന്യായീകരണവും കേള്‍ക്കാന്‍ തയ്യാറല്ലെന്ന് കിടപ്പാടം വിട്ടിറങ്ങില്ലെന്നും നാട്ടുകാര്‍ പാര്‍ട്ടിക്കാരോട് പറഞ്ഞിരുന്നു. നാട്ടുകാര്‍ വിശദീകരണ ലഘുലേഖകള്‍ വാങ്ങാനും തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പോസ്റ്ററുമായി നാട്ടുകാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വെണ്‍മണി പഞ്ചായത്തില്‍ 1.7 കിലോമീറ്റര്‍ ഭാഗമാണ് നിര്‍ദിഷ്ട പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്. 2.06 ഹെക്ടര്‍ ഇതിനായി ഏറ്റെടുക്കേണ്ടിവരും. മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടമാകുമെന്നാണ് കണക്കുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...