ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ളം​ബോ : സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിനിടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് ഇന്നലെ പ്രസിഡന്റ് ഗോതബായ രജപക്‌സെ പ്രഖ്യാപനം നടത്തിയത്. വ്യാ​ഴാ​ഴ്ച​യാ​ണ് പ്ര​സി​ഡന്റ് ഗോത​ബ​യ രാ​ജ​പ​ക്സ​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് അദ്ദേഹത്തിന്റെ വ​സ​തി​ക്കു സ​മീ​പം ജ​നം സം​ഘ​ടി​ച്ച​ത്. പ്രതിഷേധക്കാരെ അര്‍ധസൈനികരും പൊലീസും നേരിട്ടു. നിരവധി പ്രക്ഷോഭകര്‍ക്കും അഞ്ചു സുരക്ഷാ സൈനികര്‍ക്കും പരിക്കേറ്റു. അയ്യായിരത്തിലധികംപേര്‍ അണിനിരന്ന പ്രതിഷേധം സര്‍ക്കാരിനെ ഞെട്ടിച്ചു.

എന്നാല്‍ ​ ശ്രീലങ്കയില്‍ പ്ര​സി​ഡന്റ് ഗോതബ​യ രാ​ജ​പ​ക്സ​യു​ടെ വീ​ടിന്​ സ​മീ​പം പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തില്‍ ​അ​പ​ല​പി​ച്ച്‌ ശ്രീലങ്കന്‍ സ​ര്‍​ക്കാ​ര്‍ രംഗത്തെത്തി. അ​ക്ര​മാ​സ​ക്ത പ്ര​തി​ഷേ​ധം തീ​വ്ര​വാ​ദ​മാ​ണെ​ന്നാ​രോ​പി​ച്ച സ​ര്‍​ക്കാ​ര്‍ പ്ര​തി​പ​ക്ഷ പാര്‍​ട്ടി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​ണ് ഇ​തി​നു പി​ന്നിലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. ഇതിനിടെ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളാ​യ സ​മാ​ഗി ജ​ന ബ​ല​വേ​ഗ​യ, ജ​ന​ത വി​മു​ക്തി പെ​ര​മു​ന എ​ന്നീ പാ​ര്‍​ട്ടി​ക​ള്‍​ക്കാ​ണ് അ​ക്ര​മാ​സ​ക്ത പ്ര​തി​ഷേ​ധ​ത്തി​ന്റെ ഉത്ത​ര​വാ​ദി​ത്ത​മെ​ന്ന് ടൂ​റി​സം മ​ന്ത്രി പ്ര​സ​ന്ന ര​ണ​തും​ഗ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യം ഇ​പ്പോ​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം പ്ര​സി​ഡ​ന്റി​ന്റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണെ​ന്നും പ്രതിഷേധക്കാര്‍ ആ​രോ​പി​ച്ചു.

പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് പ​രു​ക്കേ​റ്റു. വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ക്കു​ക​യും ചെ​യ്തു. ആ​ള്‍​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ന്‍ പൊ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. തു​ട​ര്‍​ന്ന് 50ലേ​റെ ആ​ളു​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്.

നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശ നാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...