വയനാട് : ഡിസിസിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. ഡിസിസി പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് ഓഫീസിന് ചുറ്റും വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കല്‍പ്പറ്റയിലെ രാജീവ് ഭവന് മുന്നിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുന്നതിനെതിരെയാണ് പോസ്റ്ററുകള്‍. ജില്ലയിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇറക്കുമതി നിര്‍ത്തുക അല്ലെങ്കില്‍ ഡിസിസിയെ പിരിച്ചു വിടുക എന്നാണ് പ്രിന്റ് ചെയ്ത പോസ്റ്ററുകളിലുള്ളത്. ഇന്ന് രാവിലെ 7 മണിയോടെയാണ് പോസ്റ്ററുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.