കൂട്ട സ്ഥലംമാറ്റം ; പ്രതിഷേധവുമായി കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൂട്ട സ്ഥലംമാറ്റത്തിനെതിരെ പരാതിയുമായി കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍. 150ഓളം തൊഴിലാളികളാണ് സ്ഥലം മാറ്റത്തിനെതിരെ രംഗത്തെത്തിയത്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് ജീവനക്കാരുടെ തീരുമാനം. അപ്രതീക്ഷിതമായി കോഴിക്കോട് സ്വദേശികളെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. 50ലേറെ ജീവനക്കാര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധിച്ചു.

നടപടി പിന്‍വലിക്കാതിരുന്നാല്‍ വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് തീരുമാനം. സോണുകള്‍ക്ക് പുറത്തേക്ക് സ്ഥലം മാറ്റം നല്‍കില്ലെന്ന തീരുമാനം അട്ടിമറിച്ചു. ഉത്തരവിറക്കും മുന്‍പ് ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പോലും സ്ഥലം മാറ്റം നല്‍കി തുടങ്ങിയ പരാതികളാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സ്ഥലത്ത് ജോലിക്ക് പ്രവേശിക്കാനാണ് നിര്‍ദേശം. ഇതിനുള്ളില്‍ ഉത്തരവ് പിന്‍വലിക്കണം എന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...