കെട്ടിയിറക്കിയ സ്ഥാനാര്‍ഥികള്‍ വേണ്ട – അബിന്‍ വര്‍ക്കിക്കെതിരെ ആറന്മുളയില്‍ പോസ്റ്ററുകള്‍

For full experience, Download our mobile application:
Get it on Google Play

ആറന്മുള : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറന്മുള മണ്ഡലത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെ ആറന്മുള മണ്ഡലത്തില്‍ വ്യാപകമായി പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അബിന്‍ വര്‍ക്കിയെ പത്തനംതിട്ടയില്‍ വേണ്ട എന്ന വാചകങ്ങളുമായാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആറന്മുള, ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി തുടങ്ങിയ വിവിധ സ്ഥലങ്ങളിലും പത്തനംതിട്ട ഡി.സി.സി ഓഫീസ്, പ്രസ് ക്ലബ് പരിസരം എന്നിവടങ്ങളിലുമാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.

പുറത്ത് നിന്നുള്ള സ്ഥാനാര്‍ഥികളെ മണ്ഡലത്തില്‍ കെട്ടിയിറക്കാന്‍ അനുവദിക്കില്ല എന്ന പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരമാണ് ഇതിലൂടെ പ്രകടമാകുന്നത്. നേരത്തെ ഡി.സി.സി യോഗത്തില്‍ ഭൂരിഭാഗം നേതാക്കളും ഇത്തരം സ്ഥാനാര്‍ഥികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനിടെയിലാണ് അബിന്‍ വര്‍ക്കി മണ്ഡലത്തില്‍ സജീവമാകാന്‍ ശ്രമിച്ചത്. ഇത് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. അബിന്‍ വര്‍ക്കിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കണ്ട് അതൃപ്തി അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...