രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക് ; ആസൂത്രിത നീക്കമെന്ന് സംശയിച്ച് ഗ്രൂപ്പുകൾ

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേരളത്തിൽ പോസ്റ്റർ പ്രതിഷേധം ഉയർന്നത് ഹൈക്കമാൻഡിനെ ഞെട്ടിക്കുന്നതായിരുന്നു. വയനാട് ഡി സി സി ഓഫീസിന് സമീപത്തും കോഴിക്കോട് മുക്കത്തെ പ്രിയങ്കയുടെ ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വയനാട് ഡി സി സി ഓഫീസിന് സമീപത്ത് പോസ്റ്റർ ഒട്ടിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3:00 മണിക്കാണെന്നാണ് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിരിക്കുന്നത്. എന്നാൽ സി സി ടി വി ദൃശ്യങ്ങളിൽ ഒട്ടിച്ച ആളുടെ മുഖം വ്യക്തമല്ല. ഇക്കാര്യത്തിൽ കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നതോടെ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് ഡി സി സി നേതൃത്വം പ്രതീക്ഷിക്കുന്നത്.

അതേസമയം രാഹുലിനും പ്രിയങ്കക്കുമെതിരെ കേരളത്തിലുയരുന്ന പോസ്റ്റർ പ്രതിഷേധത്തിന്‍റെ ഉദ്ദേശലക്ഷ്യത്തിൽ ആശയകുഴപ്പത്തിലാണ് നേതൃത്വം. ഈ നീക്കത്തിന് പിന്നിൽ ആസൂത്രിത നീക്കമെന്നാണ് ഗ്രൂപ്പുകളുടെ സംശയം. ഹൈക്കമാൻഡിനെ സമ്മർദ്ദത്തിൽ ആക്കാൻ ഉള്ള വി ഡി ഗ്രൂപ്പിന്‍റെ നീക്കം എന്നാണ് കെ സി ക്യാമ്പിന്‍റെ സംശയം. ഗാന്ധി കുടുംബത്തെ സതീശന് എതിരാക്കാൻ ഉള്ള നീക്കമെന്നാണ് വി ഡി ഗ്രൂപ്പിന്‍റെ സംശയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...

ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ...

0
കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലക്ക് ലഭിക്കാൻ...

കൈപമംഗലം വാഹനാപകടത്തിൽ രൂക്ഷപ്രതികരണവുമായി സുരേഷ് ഗോപി

0
തൃശൂർ: കൈപമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...

പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

0
ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച്...