യുഡിഎഫിന്റെ വിജയത്തിളക്കം കെടുത്തരുത് ; എൽഡിഎഫ് പരാജയം ചർച്ചയാകേണ്ട സമയത്തെ തർക്കങ്ങൾ ദൗർഭാഗ്യകരം : എൻ.കെ പ്രേമചന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐക്യജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലുണ്ടാകുന്ന കാലതാമസവും മുന്നണിക്കുള്ളിലെ വിഭാഗീയതയും വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നുവെന്ന് ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ. പത്തുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണവിരുദ്ധ വികാരവും അഴിമതിയും സ്വജനപക്ഷപാതവും ചർച്ചയാകേണ്ട ഘട്ടത്തിൽ യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് രാഷ്ട്രീയമായി തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ദുഷ്ചെയ്തികൾക്കും ജനവിരുദ്ധ നടപടികൾക്കുമുള്ള തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. സിപിഎം നേരിടുന്ന രാഷ്ട്രീയവും സംഘടനാപരവുമായ പ്രതിസന്ധികളെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സി.പി.എമ്മിന്റെ കോട്ടയായ കണ്ണൂരിൽ പോലും വലിയ തിരിച്ചടിയാണ് ഉണ്ടായത്. പാർട്ടിക്കുള്ളിലെ സഖാക്കൾ പോലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായെന്നും ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യക്തിപരമായ പോരുകൾ, ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവണതകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും. അതിശക്തമായ ഒരു ‘ടേക്ക് ഓഫ്’ നടത്തേണ്ട ഘട്ടത്തിൽ ഇത്തരത്തിലുള്ള അനഭിലഷണീയമായ കാര്യങ്ങൾ വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നുവെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ

0
തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ...

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...