കണ്ണൂർ യൂത്ത് കോൺഗ്രസിൽ പോസ്റ്ററിലും പോർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ യൂത്ത് കോൺഗ്രസിൽ പോസ്റ്ററിലും പോർ. ജില്ലാ പ്രവർത്തക കൺവെൻഷന്റെ പ്രചാരണ ബോർഡിനെ ചൊല്ലിയാണ് തർക്കം. ജില്ലാ കമ്മിറ്റിയുടെ അറിവില്ലാതെ ഒരു വിഭാഗം സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിന്റെയും വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെയും ചിത്രങ്ങളടങ്ങിയ ബോർഡ് സ്ഥാപിച്ചു. ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പോസ്റ്ററിലുണ്ടായിരുന്നത് സംസ്ഥാന, ജില്ലാ പ്രസിഡന്റുമാരുടെ ചിത്രങ്ങൾ മാത്രമായിരുന്നു. ബിനു ചുള്ളിയിലിനെ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.

ഇങ്ങനെ ഉൾപ്പെടുത്തിയാൽ അബിൻ വർക്കി, കെ.എം. അഭിജിത്, കണ്ണൂരിൽ നിന്നുള്ള ദേശീയ സെക്രട്ടറി ഷിബിൻ എന്നിവരെയും ഉൾപ്പെടുത്തണമെന്ന് മറുവിഭാഗം ആവശ്യപ്പെട്ടു. ഇതോടെയാണ് അധ്യക്ഷന്മാരുടെ ഫോട്ടോ മാത്രം വെച്ച് പോസ്റ്റർ ഇറക്കിയത്. ഇതിൽ എതിർപ്പുള്ള വിഭാഗമാണ് ഇന്നലെ രാത്രി ഡി.സി.സി. ഓഫീസിന് മുന്നിലടക്കം ബോർഡുകൾ സ്ഥാപിച്ചത്. ജില്ലാ, ബ്ലോക്ക് കമ്മിറ്റികളുടെ പേരിലാണ് ബോർഡുകൾ. ജില്ലാ കമ്മിറ്റിയുടെ പേരിൽ സ്ഥാപിച്ച ബോർഡുകൾ രാവിലെ നീക്കം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...