കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ വോട്ടർ പട്ടിക ക്രമക്കേടെന്ന് വ്യക്തമാക്കുന്ന നഗരസഭാ അസിസ്റ്റന്റ് സെക്രട്ടറിയുടെ കത്ത് പുറത്ത്. 37 വാർഡുകളിലും വോട്ട് മാറ്റിയതുമായി ബന്ധപ്പെട്ട രേഖകളോ നോട്ടീസോ നഗരസഭയിലില്ല എന്നാണ് കത്തിൽ പറയുന്നത്. ആരോപണങ്ങൾ ശരിയെന്നും പ്രതിഷേധം കടുപ്പിക്കുമെന്നുമാണ് യുഡിഎഫ് നിലപാട്. വാർഡ് വിഭജനം പൂർത്തീകരിച്ച് കരട് വോട്ടർ പട്ടിക പുറത്ത് വന്നപ്പോൾ വോട്ടുകൾ നഷ്ടമായെന്നായിരുന്നു പ്രദേശവാസികളുടെ പരാതി. പരാതിയെ തുടർന്ന് യുഡിഎഫിന്റെ നേതൃത്വത്തിൽ നാട്ടുകാർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തി. തദ്ദേശ വകുപ്പ് ഡയറക്ടർ നഗരസഭയിൽ നേരിട്ടെത്തി പരിശോധനകൾ നടത്തിയിരുന്നു. പിന്നാലെയാണ് അസി.സെക്രട്ടറിയുടെ കത്ത്. ഒരു വാർഡിലെയും വിവരങ്ങൾ അടങ്ങിയ നോട്ടിസോ രേഖകളോ ഓഫിസിലില്ലെന്നതാണ് കത്തിൽ പറയുന്നത്. ബൾക്ക് ട്രാൻസ്ഫർ സംബന്ധിച്ച് നിയമാനുസൃതമായി പാലിക്കേണ്ട നടപടി ക്രമങ്ങളും പാലിച്ചിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























