തിരുമല അനിലിന്റെ മരണം; നേതൃത്വത്തെ വിമർശിച്ച എം എസ് കുമാറിനെ അനുനയിപ്പിക്കാൻ ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിജെപി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച മുൻ സംസ്ഥാന വക്താവ് എം എസ് കുമാറിനെ അനുനയിപ്പിക്കാൻ നീക്കം. കൂടുതൽ വെളിപ്പെടുത്തൽ നടത്താതിരിക്കാൻ നേതാക്കൾ എം എസ് കുമാറുമായി ചർച്ച നടത്തും. ബിജെപി നേതാക്കളടക്കം പണം തിരികെ നൽകാത്തതിനാൽ ആത്മഹത്യ ചെയ്ത കൗൺസിലർ തിരുമല അനിലിന്റെ ഗതി തനിക്ക് ഉണ്ടാകുമെന്ന പ്രതികരണമാണ് എം എസ് കുമാർ നടത്തിയത്. താൻ പ്രസിഡന്റായ തിരുവിതാംകൂർ സഹകരണ ബാങ്കിൽ നിന്ന് ബിജെപി സംസ്ഥാന നേതാക്കൾ അടക്കം വായ്പ എടുത്തിട്ട് തിരിച്ചടക്കുന്നില്ലന്നായിരുന്നു എം എസ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തനിക്കും ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ ഗതി ഉണ്ടാകുമെന്നും വായ്പ തിരിച്ചടക്കാത്തവരുടെ പട്ടിക പുറത്തുവിടുമെന്നും എം എസ് കുമാറിന്റെ കുറിപ്പിൽ പറയുന്നുണ്ട്. മുതിർന്ന ബിജെപി നേതാവ് കൂടിയായ എം എസ് കുമാറിന്റെ പ്രതികരണം ബിജെപിയെ വെട്ടിയിലാക്കിയിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി വരുന്ന പശ്ചാത്തലത്തിൽ കൂടുതൽ വിവാദങ്ങളിലേക്ക് പോകാതിരിക്കാൻ നേതൃത്വം ഇടപെടും. എം എസ് കുമാറുമായി സംസാരിച്ച പ്രശ്നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. ഇതുവരെയും ആരും തന്നെ സമീപിച്ചിട്ടില്ലന്നാണ് എം എസ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡ്രോൺ ആക്രമണം : യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി

0
പ്രായാഗ്‌രാജ് : യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ...

നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന്...

0
തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ...
CRIME SCENE

അമ്മായിയച്ഛന്‍റെ മരണത്തിൽ കുറ്റപ്പെടുത്തൽ ; അധ്യാപിക ജീവനൊടുക്കി

0
ഡെറാഡൂണ്‍: ഗാർഹിക പീഡനത്തെ തുടർന്ന് അധ്യാപിക ജീവനൊടുക്കി. ഡെറാഡൂണ്‍ സ്വദേശിയായ 26കാരി...

പി എം ശ്രീ യുമായി മുന്നോട്ടു പോകാനുള്ള വി.ഡി സതീശൻ സർക്കാരിന്റെ തീരുമാനം തികഞ്ഞ...

0
തിരുവനന്തപുരം: പി എം ശ്രീ യുമായി മുന്നോട്ടു പോകാനുള്ള വി.ഡി സതീശൻ...