പോസ്റ്റോഫീസുകളിൽ ഇൻഷുറൻസ് മേള 19 മുതൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: വിവിധ തരത്തിലുള്ള അപകടങ്ങളും അപകട മരണങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണ ജനങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യാ പോസ്റ്റ് പേയ്മെൻറ്സ് ബാങ്കിൻ്റെ നേതൃത്വത്തിൽ എല്ലാ പോസ്റ്റോഫീസുകളിലും ഇൻഷുറൻസ് മേളകൾ നടത്തുന്നു. ഈ മാസം 19 മുതൽ 23 വരെ പോസ്റ്റോഫീസുകളിൽ നിന്നും വിവിധ പ്രീമിയം തുകയ്ക്കുള്ള ആക്സിഡൻ്റ് ഇൻഷുറൻസ് പോളിസികൾ നൽകും. 399, 555, 755 രൂപാ എന്നിങ്ങനെ ഒറ്റത്തവണ വാർഷിക പ്രീമിയത്തിൽ 5, 10, 15 ലക്ഷം രൂപായുടെ കവറേജുള്ള വ്യക്തിഗത പോളിസികളാണ് നൽകുന്നത്. ഇന്ത്യാ പോസ്റ്റ് പേയ്മെൻറ്സ് ബാങ്കിൻ്റെ അക്കൗണ്ട് ഉള്ളവർക്കു മാത്രമേ ആക്സിഡൻ്റ് പോളിസി ലഭിക്കു . ആധാർ കാർഡും മൊബൈൽ ഫോണും 200 രൂപയുമായി പോസ്റ്റോഫിസിലെത്തിയോ പോസ്റ്റുമാൻ വഴിയോ വിരൽപ്പതിപ്പു നൽകിയാൽ പ്രീമിയം അക്കൗണ്ട് ലഭിക്കും. 755, 555 വാർഷിക പ്രീമിയമുള്ള പോളിസി എടുക്കുന്നവർക്ക് അപകട ഇൻഷുറൻസിന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്കു പുറമെ സാധാരണ രോഗങ്ങൾ പിടിപെട്ട് ആശുപത്രിയിൽ കിടക്കേണ്ടി വരുമ്പോൾ സാമ്പത്തിക സഹായവും ലഭിക്കും. 755 ൻ്റെ പോളിസി എടുക്കുന്നവർ ഐ.സി.യു വിൽ ചികിത്സയിലാണെങ്കിൽ 15 ദിവസം വരെ ദിവസം 2000 രൂപാ വീതവും അല്ലാത്ത മുറികളിലാണെങ്കിൽ 1000 രൂപാ വിതവുമാണ് സഹായം. 555 ൻ്റെ പോളിസിയിൽ 15 ദിവസവും ഇതിൻ്റെ പകുതി വീതം തുകയാണ് ലഭിക്കുക . ഗർഭിണികൾക്ക് പോളിസി എടുത്ത് പതിനഞ്ച് ദിവസം കഴിഞ്ഞാൽ പ്രസവ ചികിത്സയ്ക്ക് ഈ ആനുകൂല്യം ലഭിക്കും. അപകടത്തിൽ പരുക്കേറ്റാൽ ഒരു ലക്ഷം രൂപയുടെ വരെ ചികിത്സാ സഹായം നൽകുന്നതിനു പുറമെ അപകടമരണം സംഭവിച്ച വ്യക്തിയുടെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യം നൽകുന്ന പോളിസിയുമുണ്ട്. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...

കല്ലാടി ദുരന്തത്തിന് രണ്ട് മാസം ; വിദഗ്ധ സമിതി റിപ്പോർട്ടിനായി കാത്ത് വയനാട് തുരങ്കപാത...

0
വയനാട് : കല്ലാടിയിൽ ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിക്കുകയും...

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

0
ന്യൂഡൽഹി : : തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം കെട്ടിടം...