പോത്തന്‍കോട് : വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസ് പിടിയില്‍. ശ്രീകാര്യം മേലാംകോണം പുതുവല്‍ പുത്തന്‍വീട്ടില്‍ സിബി (28), മണ്ണന്തല മുളപ്പറക്കോണം രാജ് നിവാസില്‍ അനന്തു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബര്‍ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്നാട്ടുകാവ് മുറമേല്‍ സ്വദേശിസുനിലിന്റെ വീട്ടിലാണ് പ്രതികള്‍ ആക്രമണം നടത്തിയത്. അക്രമത്തില്‍ സുനിലിന്റെ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. കൂടാതെ ഇവരില്‍ നിന്നും ലഹരി പദാര്‍ഥങ്ങളും മാരകായുധങ്ങളുമായി പിടിച്ചെടുത്തു. പ്രതികള്‍ വട്ടപ്പാറയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവിലായിരുന്നു. പ്രതികളോടൊപ്പം മറ്റ് മൂന്നുപേരെയും ലഹരി പദാര്‍ഥങ്ങളുമായി പോത്തന്‍കോട് പോലീസ് പിടികൂടി.