Sunday, April 28, 2024 9:52 am

ഇന്നലെ കൊറോണ സ്ഥിരീകരിച്ച പോത്തന്‍കോട് സ്വദേശിയുടെ ആരോഗ്യനില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ കൊറോണ സ്ഥിരീകരിച്ച പോത്തന്‍കോട് സ്വദേശിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊറോണ വൈറസ് പിടിപ്പെട്ടത് എന്നാണ് ആരോഗ്യവകുപ്പിനെ കുഴയ്ക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ ഇദ്ദേഹം അടുത്ത കാലത്തൊന്നും വിദേശയാത്ര നടത്തുകയോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല. രോഗബാധയുള്ളവരുമായും ഇദ്ദേഹം അടുത്ത് ഇടപെട്ടിട്ടില്ല.

ഐസൊലേഷന്‍ വാര്‍ഡിലെ ഐ.സി.യുവിലുള്ള ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായതിനാല്‍ തന്നെ വിവരങ്ങള്‍ ചോദിച്ചറിയുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ റൂട്ട് മാപ്പ് തയ്യാറാക്കുക എളുപ്പമല്ല. പരമാവധി വിവരങ്ങള്‍ ബന്ധുക്കളോട് ചോദിച്ചറിഞ്ഞ് റൂട്ട് മാപ്പ് തയ്യാറാക്കുനുള്ള നീക്കമാണ് ജില്ല ഭരണകൂടം നടത്തുന്നത്.

അറുപത്തെട്ടുകാരനായ ഇദ്ദേഹം വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്‍റെ  ബന്ധുക്കളുടെ യാത്ര വിവരങ്ങളും ജില്ലാ ഭരണകൂടം ശേഖരിക്കുന്നുണ്ട്. അടുത്തിടെ ഇദ്ദേഹത്തിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശേഷം വെഞ്ഞാറമൂടുള്ള ഒരു സ്വകാര്യ മെഡിക്കല്‍കോളേജിലും ചികിത്സ തേടി. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഈ മാസം 24ാംതീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന്‍റെ ആദ്യ പരിശോധനഫലം നെഗറ്റീവും രണ്ടാമത്തെ ഫലം പോസിറ്റീവും ആവുകയായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള തീവ്ര ശ്രമമാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. റൂട്ട് മാപ്പ് ഇന്ന് തന്നെ പുറത്ത് വിടാനാണ് സാധ്യത.

ജില്ലയില്‍ ആകെ ഏഴ് പേരാണ് കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. ബാക്കി ആറ് പേരുടെയും നില തൃപ്തികരമാണ്. 1‌8145 പേര്‍ വീടുകളിലും 93 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

0
പത്തനംതിട്ട: നീണ്ട ഇടവേളയ്ക്കു ശേഷം സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു. പ്രതിദിനം...

പൂത്തുലഞ്ഞ് സൂര്യകാന്തിപ്പാടം ; ഏനാത്ത് പാടത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹം

0
അടൂർ : ഏനാത്ത് പാലത്തിന് സമീപത്തെ പാടത്തേക്ക് സഞ്ചാരികളെത്തുകയാണ്.  പത്തനംതിട്ട, കൊല്ലം,...

മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ വിമർശനവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി മുന്‍ ന്യൂനപക്ഷ സെല്‍...

0
ഡൽഹി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ...

ഇറാഖിൽ ടിക്ടോക്ക് താരം വെടിയേറ്റ് മരിച്ചു

0
ബാഗ്ദാദ്: ഇറാഖിലെ സോഷ്യൽ മീഡിയ താരം ഉമ്മു ഫഹദ് എന്നറിയപ്പെടുന്ന ഗുഫ്രാൻ...