കൊവിഡ് 19: ഒമാനില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം കുറയ്ക്കരുതെന്ന് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

മസ്‌ക്കറ്റ് : കൊവിഡ് കാലയളവില്‍ ഒമാനിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം കുറക്കരുതെന്ന് ഒമാന്‍ മജ്ലിസ് അല്‍ ശൂറയടോപ്പം മാനവ വിഭവ ശേഷി മന്ത്രാലയവും. ജോലിക്ക് ഹാജരാകുവാന്‍ കഴിയാത്ത സ്വദേശികളില്‍ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് മജ്ലിസ് ശൂറയുടെ ഈ നിര്‍ദേശം. ചില സ്വകാര്യ കമ്പനികള്‍ തൊഴിലാളികളുടെ ശമ്പളം കുറക്കുന്നുവെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം കണ്ടെത്തി.

പ്രവര്‍ത്തി സമയം കുറച്ചതിനാലും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അവധി നല്‍കിയതുമൂലവും ചില സ്വകാര്യ കമ്പനികള്‍ തൊഴിലാളികളുടെ ശമ്പളം കുറക്കുന്നുവെന്നാണ് മാനവ മന്ത്രാലയം കണ്ടെത്തിയത്. ഇതോടെയാണ് കൊവിഡ് കാലയളവില്‍ ജീവനക്കാരുടെ ശമ്പളം കുറക്കരുതെന്നു മാനവ വിഭവ ശേഷി മന്ത്രാലയവും സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

അതേസമയം ഒമാനില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 167 ആയെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മുസന്ദം ഗവര്‍ണറേറ്റിലേക്കുള്ള സേവനങ്ങളും ചരക്ക് വിമാനങ്ങളും ഒഴികെ ഇന്ന് മുതല്‍ രാജ്യത്തെ വിമാനത്താവളങ്ങളിലേക്കും പുറത്തേക്കുമുള്ള എല്ലാ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....