72 വയസുള്ള ആന മുത്തശിക്ക് ദയാവധം; മൺമറഞ്ഞത് വാഷിംഗ്ടൺ മൃഗശാലയ്ക്കുള്ള ഇന്ത്യയുടെ സമ്മാനം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: 72കാരിയായ ആന മുത്തശി അംബികയെ ദയാവധം ചെയ്ത് വാഷിങ്ടണിലെ  മൃഗശാല. വാഷിങ്ടണിലെ സ്മിത്ത് സോണിയന്‍ ദേശീയ മൃഗശാലയിലെ ഏഷ്യന്‍ ആനയായ അംബികയെയാണ് കഴിഞ്ഞ ദിവസം ദയാവധത്തിന് വിധേയയാക്കിയത്. 1948 കാലത്താണ് അംബിക ജനിച്ചതെന്നാണ് വിവരം. വടക്കേ അമേരിക്കയിലെ പ്രായമേറിയ മൂന്ന് ആനകളിലൊന്നായിരുന്നു അംബിക. എട്ട് വയസ് പ്രായമുള്ളപ്പോഴാണ് കൂര്‍ഗ് വനംവകുപ്പ് അംബികയെ പിടികൂടിയത്. 1961 വരെ തടിപിടിക്കാനായി ആയിരുന്നു അംബികയെ ഉപയോഗിച്ചിരുന്നത്. പിന്നീട് അംബികയെ വാഷിംഗ്ടൺ മൃഗശാലയ്ക്ക് സമ്മാനമായി നല്‍കുകയായിരുന്നു.

അംബികയുടെ മുന്‍കാലിലുണ്ടായ മുറിവ് കഴിഞ്ഞ ആഴ്ച തന്നെ മൃഗശാല സൂക്ഷിപ്പുകാര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഭാരം താങ്ങാനാവാതെ കാലില്‍ വളവ് കൂടി വന്നതോടെയാണ് അംബികയുടെ അവസ്ഥ മോശമായിരുന്നു. പ്രായാധിക്യം മൂലം അംബിക കുറച്ച് നാളുകളായി മറ്റ് ആനകളുമായി ഇടപഴകാനോ മൃഗശാലയിലെ മറ്റിടങ്ങളിലേക്കോ പോകാനോ തയ്യാറായിരുന്നില്ലെന്നും അംബികയുടെ സൂക്ഷിപ്പുകാര്‍ പറയുന്നു.

അംബികയെ എഴുന്നേല്‍പ്പിക്കാന്‍ സൂക്ഷിപ്പികാരും വിദഗ്ധരും പരിശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ദയാവധത്തിന് അനുമതി നല്‍കിയത്. മൃഗശാലയ്ക്ക് സമീപത്ത് വച്ച് തന്നെയാണ് അംബികയെ ദയാവധത്തിന് വിധേയയാക്കിയത്. അംബികയുടെ അടുത്ത സുഹൃത്തുക്കളായിരുന്ന രണ്ട് ആനകള്‍ക്ക് അന്തിമോപചാരം അവസാനിപ്പിക്കാന്‍ അവസരം നല്‍കിയ ശേഷമാണ് ദയാവധം നടപ്പിലാക്കിയത്. മനുഷ്യന്‍റെ പരിചരണത്തില്‍ ഏഷ്യന്‍ ആനകളുടെ സാധാരണ പ്രായം 40 ആണ്. എന്നാല്‍ 59 വര്‍ഷമായി മൃഗശാലയില്‍ കഴിയുന്ന അംബിക വിദഗ്ധര്‍ക്ക് ഒരു അത്ഭുതമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...