ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പോകുന്ന റോഡിലെ അപകടക്കുഴികള്‍ യാത്രക്കാരെ വലയ്ക്കുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പോകുന്ന റോഡിൽ പഴയ പോലീസ് ഔട്ട്പോസ്റ്റിനു കിഴക്കായി കനറാ ബാങ്കിനു സമീപം നടപ്പാതയിലെ കൊരുപ്പുകട്ട ഇളകി കുഴിയായി. ആഴമുള്ള കുഴിയിലേക്ക് യാത്രക്കാർ വീണ് അപകടമുണ്ടാകാതിരിക്കാൻ കരിയില ഉൾപ്പെടെ വാരിയിട്ട് അടയ്ക്കാൻ നോക്കുകയാണ് പരിസരത്തുള്ളവർ. കട്ടകൾ ഇളകിത്തുടങ്ങിയപ്പോൾത്തന്നെ പ്രശ്നം പരിഹരിക്കാതിരുന്നതോടെ അടുത്തുള്ള മറ്റു കൊരുപ്പുകട്ടകളും ഇളകിത്തുടങ്ങി. റോഡിൽനിന്നു പഴയ പുതുക്കാവ് മഹാലക്ഷ്മി ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്കു തിരിയുന്നിടത്താണ്‌ ഈ കുഴി.

നാട്ടുകാരും യാത്രക്കാരുമായി നൂറുകണക്കിനാളുകളാണ് ദിവസേന ഇതുവഴി യാത്രചെയ്യുന്നത്. ഭാരമുള്ള വാഹനങ്ങളും ഇതുവഴി പോകും. രണ്ടുവർഷത്തോളംമുൻപ്‌ പാകിയ കൊരുപ്പുകട്ടകൾ ഇളകി കുഴിയായിട്ട് ഒരുമാസത്തിലേറെയായെന്ന്‌ നാട്ടുകാർ പറയുന്നു. നടപ്പാതയ്ക്ക് അടിയിലേക്കു വലിയ കുഴിയാണ്. രാത്രി പലപ്പോഴും ഈ ഭാഗത്തെ തെരുവുവിളക്കുകൾ കത്താറില്ല. ഇത് അപകടഭീഷണി കൂട്ടുന്നു. കൊരുപ്പുകട്ട ഇളകി നടപ്പാതയിൽ വലിയ കുഴിയായത് ശ്രദ്ധയിൽപ്പെട്ടിരുന്നെന്ന്‌ മുല്ലയ്ക്കൽ വാർഡ് കൗൺസിലർ എം.ജി. സതീദേവി പറഞ്ഞു. ഈ ഭാഗത്ത്‌ റോഡിനോടുചേർന്നു കാന പണിയാൻ നഗരസഭയ്ക്കു പദ്ധതിയുണ്ട്. മഴ തുടങ്ങിയതുകൊണ്ടാണ്‌ നിർമാണം തുടങ്ങാതിരുന്നത്. ഉടനേ പദ്ധതി തുടങ്ങും. അതിനൊപ്പം ഈ പ്രശ്നവും പരിഹരിക്കുമെന്നും കൗൺസിലർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...