ഇലിപ്പക്കുളം പികെഎംഎ എൽപി സ്കൂളിന് പൂട്ടുവീണു

For full experience, Download our mobile application:
Get it on Google Play

കറ്റാനം : ആറുവർഷമായി കുട്ടികളില്ലാതിരുന്ന സ്കൂളിലെ പ്രഥമാധ്യാപികയെയും സ്ഥലംമാറ്റിയതോടെ ഇലിപ്പക്കുളം പികെഎംഎം (പുളിങ്കീഴിൽ) എൽപി സ്കൂളിനു പൂട്ടുവീണു. ഭരണിക്കാവ് പഞ്ചായത്തിലാണ് പ്രവേശനോത്സവദിനത്തിൽ പൂട്ടുവീണ ഈ സ്കൂൾ. നിലവിലുണ്ടായിരുന്ന പ്രഥമാധ്യാപിക അനി ബി. പിള്ള രാവിലെയെത്തി സ്കൂൾ തുറന്നിരുന്നു. ഉച്ചയോടെ ഇവരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി കൃഷ്ണപുരം ആർവി എൽപി സ്കൂളിലേക്ക് പുനർവിന്യസിച്ചുകൊണ്ടുള്ള ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവെത്തി. അന്നുതന്നെ ചുമതലയേൽക്കുകയും ചെയ്തു.

പൂട്ടുന്നതിനു മുന്നോടിയായി സ്കൂളിലെ രജിസ്റ്ററുകൾ ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും മാർച്ച് മാസം അവസാനം കായംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഏറ്റെടുത്തിരുന്നു. സ്കൂൾ പൂട്ടുന്നതായി ഔദ്യോഗികമായി ഉത്തരവിട്ടില്ലെങ്കിലും കുട്ടികളും അധ്യാപകരും ഇല്ലാതായതോടെ സ്കൂളിനു പൂട്ടുവീണ നിലയിലാണ്. സ്വകാര്യ മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിൽ 1964-ൽ ആരംഭിച്ചതാണ് സ്കൂൾ. നിലവിലുണ്ടായിരുന്ന അധ്യാപികയെ 2020-ൽ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി മറ്റൊരു സ്കൂളിലേക്കു മാറ്റി. കുട്ടികളുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി കെട്ടിടം സംരക്ഷിക്കുന്നതിനുള്ള നടപടികൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അത്യാവശ്യ പണികൾ നടത്തി അധ്യാപകർ തന്നെയാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങി സ്കൂൾ പ്രവർത്തിക്കുന്നതിനു സൗകര്യമൊരുക്കിയിരുന്നത്. 1.20 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...