തുമ്പമണ്‍ – ആനന്ദപ്പള്ളി റോഡില്‍ അപകടക്കുഴികള്‍ ; ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം തെക്കേക്കര പഞ്ചായത്തിലൂടെ കടന്നുപോകുന്ന തുമ്പമണ്‍ – ആനന്ദപ്പള്ളി റോഡ്‌ തകര്‍ച്ച നേരിട്ടതോടെ ഇവിടെ ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. കീരുകുഴി ഭാഗത്താണ് ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടിട്ടുള്ളത്‌. മഴക്കാലമായതോടെ ചെളി നിറഞ്ഞ റോഡില്‍ കൂടി നടക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ പരിസരത്തായി അഞ്ച് സ്കൂളുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍  ഈ ചെളി വെള്ളത്തില്‍ ചവിട്ടിയാണ് നടക്കുന്നത്. രാത്രി സമയങ്ങളില്‍ കുഴികള്‍ ശ്രദ്ധിക്കാതെ ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാരും ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

കാലങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളെ നാട്ടുകാര്‍ പല തവണ അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തിട്ടും യാതൊരു പ്രയോജനവും ലഭിച്ചില്ല. തകര്‍ന്നു കിടക്കുന്ന റോഡിന് ഇരുവശത്തെയും വ്യാപാരികളും ഇത് മൂലം ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ ചെളി നിറഞ്ഞു കിടക്കുന്നതിനാല്‍ ആളുകള്‍ കയറാന്‍ മടിക്കുന്നതായാണ് വ്യാപാരികളുടെ പരാതി. വലിയ അപകടങ്ങള്‍ നടന്നുവെങ്കില്‍ മാത്രമേ റോഡ്‌ പുനരുദ്ധരിക്കാന്‍ അധികാരികള്‍ തയാറാവുകയുള്ളോ എന്നാണ് നാട്ടുകാരുടെ ചോദ്യം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ...

വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു: സംഭവം കോഴിക്കോട്

0
കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി...

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി ‘സ്‌നേഹസാന്ത്വനം’ പദ്ധതി; 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന...