തിരുവല്ല നഗരസഭാ ബസ് സ്റ്റാന്റിലെ ശുചിമുറി യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വൃത്തിയുള്ള ശുചിമുറി പോലുമില്ലാതെ വലയുകയാണ് തിരുവല്ല നഗരസഭാ ബസ് സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍. മാലിന്യം നിറഞ്ഞു കിടക്കുന്ന വൃത്തി ഹീനമായ അന്തരീക്ഷത്തില്‍ വേണം ഇവിടെ എത്തുന്ന യാത്രക്കാര്‍ ശങ്കയകറ്റാന്‍. ബസ് സ്റ്റാന്റിനോട്‌ ചേര്‍ന്ന് നിര്‍മ്മിച്ച ശുചിമുറി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗരസഭ പൊളിച്ച് മാറ്റിയിരുന്നു. ഇതിന് ശേഷം നിലവിലുള്ള വൃത്തി ഹീനമായ ശുചിമുറിയാണ് ബസുകയറുവാന്‍ എത്തുന്നവര്‍ ഉപയോഗിക്കുന്നത്. ഇതാകട്ടെ മാലിന്യ കൂമ്പാരത്തിന് നടുവിലും. ഇവിടെ പൈപ്പും വെള്ളവും ഇതുവരെയും അനുവദിക്കപ്പെട്ടിട്ടില്ല. വെള്ളം കയറുന്ന ഭാഗത്ത് നിര്‍മ്മിച്ച ശുചിമുറിക്ക് ചുറ്റും ഇപ്പോഴും മാലിന്യങ്ങളും മലിനജലവും കെട്ടികിടക്കുന്നതിനാല്‍ തന്നെ ജനങ്ങളില്‍ രോഗ ഭീതിയും വര്‍ധിക്കുന്നു.

കൂടാതെ വര്‍ഷങ്ങളായി വളര്‍ന്നു നില്‍ക്കുന്ന പരിസരത്തെ കാടുകളും കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങളും ഇഴജന്തുക്കളുടെ ഭീഷണിയും വര്‍ധിപ്പിക്കുന്നു. ഇവിടെ നിന്നും വമിക്കുന്ന ദുര്‍ഗന്ധം കാരണം സ്റ്റാന്റില്‍ നില്‍ക്കാന്‍ പോലും കഴിയില്ല. ശുചിമുറികള്‍ ഇല്ലാതെ വന്നത്തോടെ സമീപത്തെ ഹോട്ടലുകളും പെട്രോള്‍ പമ്പുകളുമൊക്കെയാണ് നാട്ടുകാര്‍ നിലവില്‍ ആശ്രയിക്കുന്നത്. ജനങ്ങളുടെ ഈ ദുരവസ്ഥ കാലങ്ങളായി ബന്ധപ്പെട്ട ജനപ്രതിനിധികളെ അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ...

വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു: സംഭവം കോഴിക്കോട്

0
കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി...

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി ‘സ്‌നേഹസാന്ത്വനം’ പദ്ധതി; 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന...