ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി

For full experience, Download our mobile application:
Get it on Google Play

ചെന്നീര്‍ക്കര : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുയരുന്നു. കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സാധാരണയായി രാവിലെ 9 മണി മുതല്‍ 6 മണി വരെയാണ് പ്രവര്‍ത്തന സമയം. എന്നാല്‍ ഞായറാഴ്ചകളില്‍ ചിലയിടങ്ങളില്‍ ഉച്ചയ്ക്ക് ഒന്നര വരെ മാത്രമേ സേവനം ലഭിക്കുകയുള്ളൂ. ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വൈകിട്ട് മൂന്നുമണിക്ക് മുന്‍പ് തന്നെ എല്ലാ ദിവസവും ഡോക്ടര്‍ സ്ഥലം കാലിയാക്കാറാണ് പതിവെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നുമണിക്ക് ആളുകള്‍ ചികിത്സക്കായി എത്തിയപ്പോള്‍ ഡോക്ടര്‍ നേരത്തെ പോയി എന്ന മറുപടിയാണ് ലഭിച്ചത്. കാരണം ചോദിച്ചപ്പോള്‍ രാവിലെ നേരത്തെ വന്നതിനാലാണ് വൈകിട്ട് നേരത്തെ പോയത് എന്ന വിചിത്രമായ മറുപടിയാണ്‌ രോഗികള്‍ക്ക് ലഭിച്ചത്.

തുടര്‍ന്ന് ഇവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല എന്നും പറയുന്നു. തുടര്‍ന്ന് രോഗികള്‍ പോലീസില്‍ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു. ഡോക്ടര്‍ നേരത്തെ പോയതിന് കാരണം പോലീസ് അന്വേഷിച്ചപ്പോഴും ആശുപത്രി ജീവനക്കാര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ഡോക്ടര്‍ ഇല്ലെങ്കില്‍ ഈ വിവരം എഴുതി പ്രദര്‍ശിപ്പിക്കാനും ഇവര്‍ തയ്യാറല്ല. ദിവസവും നിരവധി രോഗികളാണ് ഇത്തരത്തില്‍ ഇവിടെ എത്തി ചികിത്സ ലഭിക്കാതെ മടങ്ങുന്നത്. സര്‍ക്കാര്‍ ആശുപത്രിയല്ലേ …ഇവിടെ ഇത്രയൊക്കെ മതി എന്ന നിലപാടിലാണ് ജീവനക്കാരും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ...

വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു: സംഭവം കോഴിക്കോട്

0
കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി...

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി ‘സ്‌നേഹസാന്ത്വനം’ പദ്ധതി; 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന...