പോറ്റിയേ കേറ്റിയേ …. സ്വര്‍ണം ചെമ്പായി മാറ്റിയേ ; തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി: അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്ന തരത്തിലുള്ള പാരഡി ഗാനം പാടി നടക്കുന്നതിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി തിരുവാഭരണ പാത സംരക്ഷണ സമിതി പ്രസിഡന്റ് പ്രസാദ് കുഴിക്കാല സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. അയ്യപ്പ ഭക്തിഗാനത്തെ രൂപം മാറ്റി ശരണം വിളിച്ചുകൊണ്ടുള്ള പാരഡി ഗാനം അയ്യപ്പ ഭക്തരുടെ മനസ്സിനെ വേദനപ്പിക്കുന്നതാണെന്ന പരാതി വ്യാപകമായി ഭക്തര്‍ക്കുണ്ട്. പാരഡി ഗാനങ്ങൾ പാടുന്നതില്‍ തങ്ങള്‍ എതിരല്ല. അയ്യപ്പ സ്വാമിയേ കൂട്ടി യോജിപ്പിച്ച് പാരഡി ഗാനം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാൻ പ്രയാസമാണ്.

പോറ്റിയെ കേറ്റിയെ എന്ന് തുടങ്ങുന്ന ഗാനത്തിൽ അയ്യപ്പ സ്വാമിക്ക് ശരണം വിളിച്ചുകൊണ്ടാണ് അപമാനിക്കുന്നത്. കേട്ടാൽ സുഖം ആണെങ്കിലും ഭക്തർക്ക് ഒരിക്കലും ഇത് അംഗീകരിക്കാൻ സാധിക്കില്ല. കേട്ടാൽ സുഖം എന്ന് കരുതി വ്യാപകമായി രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇത് പ്രചരിപ്പിക്കുന്നത് ജനകോടികൾ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അയ്യപ്പ ഗാനത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് ഭക്തരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുകയും വൃണപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ലെന്ന് പ്രസാദ് കുഴിക്കാല ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എത്രയും പെട്ടെന്ന് ഗാനം പിൻവലിക്കുകയും പ്രചരിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻസ്പയർ ഷീ’ റദ്ദാക്കിയിട്ടില്ല, കേരളത്തിൽ 5393 വിദ്യാർഥികൾക്ക് ലഭിച്ചു’ ; കേന്ദ്രം

0
ന്യൂഡൽഹി : ശാസ്ത്രവിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക...

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...