റാന്നി: കോഴി ഫാം ഉടമയെ വടശേരിക്കര കല്ലാറില്‍ കാണാതായി. കല്ലാറിൽ ഒഴുക്കിൽ പെട്ടതാണെന്ന് സംശയിക്കുന്നു. പേഴുംപാറ, എട്ടാം ബ്ലോക്ക് , കുന്നിണിയിൽ നിഷാദ് (ബഷീർ -45 ) നെയാണ് കാണാതായത്.
ഇന്നു പകൽ രണ്ടോടെ ആങ്ങമൂഴിയിലെ സഹോദരിയുടെ വീട്ടിൽ നിന്നും സഹോദരിയുടെ മകളെ സ്വന്തം മകളോടൊപ്പം കൂട്ടിക്കൊണ്ട് വാശേരിക്കര ഫെഡറൽബാങ്കിൽ വിട്ടതിനുശേഷം ടൗണിലേക്ക് പോയതാണ് ബഷീർ. ഇവർ ബാങ്കിലെ ആവശ്യം കഴിഞ്ഞ് പെരുനാട് അക്ഷയ സെൻററിൽ എത്തിയതിനു ശേഷം ബഷീറിനെ വിളിച്ചെങ്കിലും ഫോൺ കിട്ടിയില്ല.
വീട്ടിൽ എത്തിയോ എന്നറിയാൻ വീട്ടുകാരെ വിളിച്ചു നോക്കിയപ്പോഴാണ് എത്തിയിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞത്. തുടർന്ന് വീട്ടുകാർ ബഷീറിനെ വിളിച്ചപ്പോൾ ബംഗാൾ സ്വദേശിയാണ് ഫോണെടുത്തത്. ഫോണും ഡ്രസ്സുകളും വടശ്ശേരിക്കര പാലത്തിനു താഴെ കല്ലാറിന്റെ കടവത്ത് ഇരിക്കുന്നതായി ഇയാള്‍ അറിയിച്ചു. പെരുനാട് പോലീസും റാന്നി അഗ്നിശമന സേനയും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.