രാജ്യത്ത് ദരിദ്രര്‍ കൂടുതലും ബീഹാറിലും ; യുപിയിലും കുറവ് കേരളത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്ത് ഏറ്റവും കൂടുതല്‍ ദാരിദ്രരുള്ള പട്ടിക നീതി അയോഗ് പുറത്ത് വിട്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങലാണ് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ളത്. കേരളവും, തമിഴ്‌നാടും പട്ടികയില്‍ ഏറ്റവും താഴെയുമാണ്. കേരളത്തില്‍ 0.79 ശതമാനം ദരിദ്രകര്‍ മാത്രമാണുള്ളത് എന്നാണ് പട്ടികയില്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍ 4.89 ശതമാനം മാത്രമാണ് ദരിദ്രരുള്ളത്. ആരോഗ്യം, വിദ്യഭ്യാസം, ജീവിത നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ദാരിദ്രത്തെ അളക്കുന്നത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയും അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളിലെ ദാരിദ്രത്തെ വിലയിരുത്തുന്നത്.

ഇത് തന്നെയാണ് കേരളത്തിലും തമിഴ്‌നാട്ടിലും ദരിദ്രരുടെ എണ്ണം കുറയാനുണ്ടായ സാഹചര്യവും. ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ 2015-26 വര്‍ഷത്തെ കാലയളവിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ എംപിഐ റിപ്പോര്‍ട്ടെന്ന് നീതി അയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. ആരോഗ്യം, വിദ്യഭ്യാസം, പോഷകാഹാരം തുടങ്ങിയ മേഖലകള്‍ ഉള്‍കൊള്ളുന്ന 12 ഘടകങ്ങള്‍ കേന്ദ്രീകരിച്ചാണ് ദേശീയ എംപിഐ കണക്കെടുപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യം, വിദ്യഭ്യാസം, ജീവിത നിലവാരം എന്നിവ സമീപ കാലങ്ങളിലുണ്ടായ മാറ്റമാണ് കേരളത്തിലും, തമിഴ്‌നാട്ടിലും മറ്റും ദാരിദ്രരുടെ കുറവിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൂചിക പ്രകാരം ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള സംസ്ഥാനം ബീഹാറാണ് 51.91 ശതമാനം ബീഹാറിലെ ദരിദ്രരുടെ കണക്ക്. 42.61 ശതമാനം ജാര്‍ഖണ്ഡിലും, 37.79 ശതമാനം ഉത്തര്‍പ്രദേശിലും, 36.65 ശതമാനം മധ്യപ്രദേശിലും, 32.67 ശതമാനം മേഘാലയിലും ദാരിദ്രം അനുഭവിക്കുന്ന ജനങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏറ്റവും കുറവ് കേരളത്തിലാണ് 0.71 ശതമാനം മാത്രമാണ് കേരളത്തില്‍ ദാരിദ്രം അനുഭവിക്കുന്നവരുള്ളത്. തൊട്ടു പിന്നാലെ സിക്കിം, തമിഴ്‌നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുമുണ്ട്. കേരളത്തിന് പുറമേ പട്ടികയില്‍ ഏറ്റവും താഴെ, ഗോവ, സിക്കിം, തമിഴ്‌നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഗോവയില്‍ 3.76 ശതമാനം, സിക്കിം 3.82 ശതമാനം, തമിഴ്‌നാട് 4.89 ശതമാനം, പഞ്ചാബ് 5.59 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദരിദ്രരുടെ എണ്ണം കുറവായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാരണം ജനസംഖ്യയുടെ എണ്ണത്തിലെ കുറവ് മൂലമാണിത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ ഇന്ന് ഹൈക്കോടതിയില്‍

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ഒരുകൂട്ടം...

18 ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു ; വൈദ്യുതി പ്രതിസന്ധി ഒഴിയാനുള്ള വഴിതെളിയുന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര മഴയെത്തുടര്‍ന്നുള്ള ആശങ്ക നെഞ്ചിടിപ്പ് കൂട്ടുമ്പോഴും വൈദ്യുതി...

കാലാവസ്ഥ പ്രതികൂലം ; മത്സ്യബന്ധനത്തിന് വിലക്ക്

0
തിരുവനന്തപുരം: ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് കേരളം-കര്‍ണാടക തീരങ്ങളില്‍...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,...