സിപിഎമ്മില്‍ വീണ്ടും പുറത്താക്കല്‍ ; കോമത്ത് മുരളിധരന്‍ പാര്‍ട്ടിക്കു പുറത്ത്‌

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് :സിപിഎം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം കോമത്ത് മുരളീധരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി. ഗുരുതരമായ അച്ചടക്ക ലംഘനവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും നടത്തിയതിനാലാണ് നടപടിയെന്നും സിപിഎം ജില്ലാ നേതൃത്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചവര്‍ക്കെതിരെ സിപിഎം ഡിസംബറില്‍ എരിപുരത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്‍പായി നടപടി സ്വീകരിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ജില്ലാ സമ്മേളനത്തിന് ശേഷം വിവിധ ഘടകങ്ങളില്‍ പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തിയവരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കുന്നതിന്റെ തുടര്‍ച്ചയായിട്ടാണ് കോമത്ത് മുരളീധരനെതിരെയുള്ള പാര്‍ട്ടി നടപടി വിലയിരുത്തപ്പെടുന്നത്.

തളിപ്പറമ്പ് നോര്‍ത്ത്, കണ്ണുര്‍ സിറ്റി എന്നിവടങ്ങളില്‍ ലോക്കല്‍ സമ്മേളനങ്ങളിലാണ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ടു ഒരു വിഭാഗം രംഗത്തു വന്നത്. തളിപ്പറമ്പ് നോര്‍ത്തില്‍ മുന്‍ നഗരസഭാ പ്രതിപക്ഷ നേതാവ് കോമത്ത് മുരളിധരന്റെ നേതൃത്വത്തിലാണ് ഒന്‍പതോളം പേര്‍ കലാപക്കൊടിയുയര്‍ത്തിയത്. തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ നിന്ന് വിഭാഗീയത ആരോപിച്ച്‌ ഇറങ്ങിപ്പോയ കോമത്ത് മുരളീധരനെതിരെ അതിശക്തമായ നടപടി സ്വീകരിക്കണമെന്ന് രണ്ടാഴ്‌ച്ച മുന്‍പ് നടന്ന തളിപ്പറമ്പ് ഏരിയാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ സമ്മേളനത്തിനിടെ തന്നെ അതിശക്തമായ നടപടി സ്വീകരിക്കാന്‍ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത്.

സിപിഎം തളിപ്പറമ്പ് ഏരിയാ സമ്മേളനം കഴിഞ്ഞതോടെ കോമത്ത് മുരളിധരനെ ഒറ്റപ്പെടുത്തുകയും അദ്ദേഹത്തോടൊപ്പമുള്ളവരെ അടുപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണ് സിപിഎം സ്വീകരിച്ചത്. കോമത്ത് മുരളീധരന്‍ അനുകൂലികളെ നേരിട്ടുകണ്ട് പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള നീക്കത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്. അതിനാല്‍ കോമത്തിനെ പെട്ടെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി നിലവിലെ സ്ഥിതി വഷളാക്കുന്നതിലേക്ക് പോകാതിരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ ഒരുങ്ങുന്നു ; വാഹന ഫിറ്റ്‌നെസ് പരിശോധിക്കാൻ ക്യാമറയും സെൻസറും

0
ഒറ്റപ്പാലം : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് പാലക്കാട് ജില്ലയിൽ രണ്ട് ഓട്ടോമേറ്റഡ്...

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....