വിളപ്പിൽശാലയിൽ കാട്ടുപന്നിയുടെ ആക്രമണം ; കാൽനടയാത്രക്കാരിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരിക്ക് പരിക്ക്. വിളപ്പിൽശാല അണമുഖത്തു മേലെ വീട്ടിൽ തങ്കമണിക്ക്(50) ആണ് ഇടത് കൈയ്ക്ക് പരിക്കേറ്റത്. വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സമീപത്ത് നിന്നും ചീറി പാഞ്ഞെത്തിയ പന്നി തങ്കമണിയെ ആക്രമിക്കുകയായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് കൈയ്ക്ക് പരിക്കേറ്റത്. തങ്കമണി ആശുപത്രിയിൽ ചികിത്സതേടി. വിളപ്പിൽ പഞ്ചായത്തിലെ നെടുങ്കുഴി, ശാസ്താംപാറ, കരുവിലാഞ്ചി, മുക്കംപാലമൂട്, ചൊവ്വള്ളൂർ, അണമുഖം പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യമുണ്ടെന്ന് പരാതിയുണ്ട്. നെടുങ്കുഴി പ്രദേശത്ത് കാടുമൂടിക്കിടക്കുന്ന ചവർസംസ്കരണ ഫാക്ടറി വളപ്പ് നേരത്തെ പന്നികളുടെ താവളമായിരുന്നു. രാത്രിയിൽ ഇവ കൂട്ടമായിറങ്ങി കൃഷിയിടങ്ങളിലെത്തി വാഴയും മരച്ചീനിയും റബ്ബറും കുത്തിമറിച്ച് നശിപ്പിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. വിളവിറക്കാനാവാത്ത സ്ഥിതിയാണെന്ന് കർഷകർ പരാതിപ്പെടുന്നു. ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാർക്കുനേരേ പന്നിയുടെ ആക്രമണമുണ്ടായ സംഭവമിവിടെ മുൻപുണ്ടായിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...