വേഗതയുള്ള ഇലക്ട്രിക് ബൈക്കുകള്‍ ഏതൊക്കെയെന്ന് അറിയാം

For full experience, Download our mobile application:
Get it on Google Play

ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അടക്കം സജീവമായി വരികയാണ്. ഇത്തരമൊരു അവസരത്തിൽ പലർക്കും ഉണ്ടാകുന്ന സംശയമാണ് ഇലക്ട്രിക് ബൈക്കുകൾക്ക് ആവശ്യത്തിന് പവർ ഉണ്ടോയെന്നത്. പവറിലും വേഗതയിലും പെട്രോൾ ബൈക്കുകളെ പോലെ കേമന്മാരാണ് ഇലക്ട്രിക് ബൈക്കുകളും. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വേഗതയുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളുകളാണ് (Electric Motorcycles) നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ അൾട്രാവയലറ്റ്, കബീറ, ജോയ്, ടോർക്ക്, റിവോൾട്ട് തുടങ്ങിയ ജനപ്രിയ ബ്രാന്റുകളുടെ വാഹനങ്ങൾ ഉൾപ്പെടുന്നു.

അൾട്രാവയലറ്റ് F77
അടുത്തിടെയാണ് അൾട്രാവയലറ്റ് F77 ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കിയത്. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ബൈക്കാണ് ഇത്. മണിക്കൂറിൽ 152 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ഇ -ബൈക്കിന് സാധിക്കും. 30.2 kW ഇലക്ട്രിക് മോട്ടോറാണ് അൾട്രാവയലറ്റ് F77 ഇലക്ട്രിക് മോട്ടോർസൈക്കിളിന് കരുത്ത് നൽകുന്നത്. ഒരു തവണ ബാറ്ററി പൂർണമായും ചാർജ് ചെയ്താൽ 307 കിലോമീറ്റർ വരെ സഞ്ചരിക്കാൻ അൾട്രാവയലറ്റ് F77ന് സാധിക്കും.
കബീറ KM4000.
അൾട്രാവയലറ്റ് പോലെ സ്റ്റൈലിഷ് ഡിസൈനുമായി ഇന്ത്യയിലെത്തിയ ഇലക്ട്രിക് ബൈക്കാണ് കബീറ KM4000. സ്റ്റൈലൻ ഡിസൈനിനൊപ്പം കരുത്തുള്ള മോട്ടോറും മികച്ച വേഗതയും കബീറ KM4000 ഇലക്ട്രിക് മോട്ടോർസൈക്കിളിനുണ്ട്. മണിക്കൂറിൽ 120 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ ഉയർന്ന വേഗത. 4.60 kWh ബാറ്ററിയും 8,000W പീക്ക് മോട്ടോർ പവറുമാണ് ഈ വാഹനത്തിലുള്ളത്. കബീറ KM4000 ഇലക്ട്രിക് ബൈക്ക് ഒറ്റ ചാർജിൽ 150 കിലോമീറ്റർ റേഞ്ച് നൽകുന്നു.
ജോയ് ഇ-ബൈക്ക് ബീസ്റ്റ്
നേക്കഡ് ബൈക്കിന്റെ ഡിസൈനുള്ള ജോയ് ഇ-ബൈക്ക് ബീസ്റ്റ് ഇലക്ട്രിക് മോട്ടോർസൈക്കിൾ വേഗതയിലും കരുത്തിലും കേമനാണ്. ജോയ് ഇ-ബൈക്ക് ബീസ്റ്റിന് 5 കിലോവാട്ട് പവർ ഔട്ട്പുട്ടുള്ള ഒരു ഇലക്ട്രിക് മോട്ടോറാണ് കമ്പനി നൽകിയിട്ടുള്ളത്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയും ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിനുണ്ട്. ഒറ്റ ചാർജിൽ 110 കിലോമീറ്റർ റേഞ്ചാണ് ജോയ് ഇ-ബൈക്ക് ബീസ്റ്റ് ഇലക്ട്രിക് ബൈക്ക് നൽകുന്നത്. ആകർഷകമായ നിരവധി ഫീച്ചറുകളും ഇ-ബൈക്കിലുണ്ട്.
ടോർക്ക് ക്രാറ്റോസ് R
ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിലെ മറ്റൊരു ശ്രദ്ധേയമായ ബ്രാന്റാണ് ടോർക്ക്. ടോർക്ക് ക്രാറ്റോസ് R ഇലക്ട്രിക് മോട്ടോർസൈക്കിൾ മണിക്കൂറിൽ 105 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്നു. ഈ വാഹനത്തിലുള്ള ഇലക്ട്രിക് മോട്ടോർ 9,000 കിലോവാട്ട് പവറാണ് ഉത്പാദിപ്പിക്കുന്നത്. ടോർക്ക് ക്രാറ്റോസ് ആർ ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൂർണമായും ചാർജ് ചെയ്താൽ 180 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ സാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...