അകത്ത് കയറിയാൽ പവർ കട്ട് ; അകത്തും പുറത്തും പാമ്പ് : കെ. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ പുറത്ത് ഇറങ്ങിയാൽ ചൂട് സഹിക്കാൻ പറ്റുന്നില്ലെന്ന് കെ. മുരളീധരൻ. അകത്ത് കയറിയാൽ പവർ കട്ടും അകത്തും പുറത്തും പാമ്പും ആണെന്ന് മുരളീധരൻ പറഞ്ഞു. തലസ്ഥാനത്തെ കുടിവെള്ള ക്ഷാമം ജനങ്ങളെ വല്ലാതെ ബാധിച്ചു. പൈപ്പ് തുറന്നാൽ കേൾക്കുന്ന ശബ്ദം പാമ്പാണോ എന്ന ഭയമാണ് ഇപ്പോൾ ആളുകൾക്ക് ഉള്ളത്. നഗരത്തിൽ വെള്ളം എത്തിക്കേണ്ടതിൻ്റെ ഉത്തരവാദിത്തം മേയർക്കാണ്. ഇപ്പോൾ കുടിക്കാനും കുളിക്കാനും വെള്ളം ഇല്ലെന്നും മുരളീധരൻ പറഞ്ഞു. വെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കാൻ മേയർ തയ്യാറാകുന്നില്ലെന്നും പ്രധാനമന്ത്രി വന്നിട്ടും ഒരു ആനുകൂല്യവും പ്രഖ്യാപിചില്ലെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെയും മുരളീധരൻ പരിഹസിച്ചു. തൃശൂർ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാൽ ആ നിരാശ ഒഴിവാക്കാനാണ് ഇപ്പോഴുള്ള വെടിക്കെട്ട് നടക്കുന്നത്. പക്ഷേ ഒന്നും പരിധി വിടില്ല. അടുത്തയാഴ്ച ഈ നേരമാകുമ്പോൾ കുട്ടി ആണാണോ പെണ്ണാണോ എന്നറിയുമെന്നും മുരളീധരൻ പറഞ്ഞു. കണ്ണൂരിൽ വീണാ ജോർജിനെ ആയുധം കൊണ്ട് ആക്രമിച്ചു എന്നാണ് അന്ന് ഷംസീർ പറഞ്ഞത്. എന്നാൽ ഇന്ന് അത് മാറ്റി പറയുന്നു. പണ്ട് പത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ചുറ്റിലും ചാനലുകൾ കൂടി ഉണ്ടെന്ന് ഓർത്താൽ മതിയെന്നും മുരളീധരൻ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസുൾപ്പെടെ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മത്സരിച്ച് രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...

കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ് ; സംഭവത്തില്‍ അട്ടിമറി സംശയിച്ച് കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കര്‍ണാടകയില്‍ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...