കെ.എസ്.ഇ.ബി അയിരൂർ ഡിവിഷൻ അധികൃതരുടെ നടപടിയിൽ പ്രതിഷേധവുമായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: കെ.എസ്.ഇ.ബി അയിരൂർ ഡിവിഷന്റെ കീഴിലുള്ള ഇടപ്പാവൂർ നിവാസികൾക്ക് രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിന പരേഡും അതിനോടനുബന്ധിച്ചു നടന്ന പരിപാടികളും റ്റി വിയിൽ കാണുന്നതിന് അവസരം നിഷേധിച്ച കെ.എസ് .ഇ. ബി അധികൃതരുടെ നടപടിയിൽ ഇടപ്പാവൂർ ഗ്രാമ വികസന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. 25/01/2023 വൈകിട്ട് ഇടപ്പാവൂരിലെ ഉപഭോ ക്താക്കൾക്ക് മൊബൈലിൽ 26/01/2023 ൽ റിപ്പബ്ലിക്ക് ദിന പരിപാടികൾ നടക്കുന്ന 9 30മുതൽ 11 30 വരെ ഇലക്ട്രിസിറ്റി ഉണ്ടാവില്ലെന്ന് അറിയിപ്പു വന്നു.

കാരണമായി എഴുതിയിരുന്നത് മരം വെട്ടുന്നതിനു വേണ്ടി എന്നായിരുന്നു. ഈ ദിവസം ഇതേ സമയം നോക്കി ഇലക്ട്രിസിറ്റി വിച്ചേദിച്ചത് മനഃപ്പൂർവ്വം റിപ്പബ്ലിക്ക് ദിന പരിപാടികൾ കാണാതിരിക്കുന്നതിനു വേണ്ടിയാണെന്ന് നാട്ടുകാർ കരുതുന്നു. ഇത്തരത്തിൽ നിരുത്തരവാദ പരമായി രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിന പരിപാടി കാണിക്കാതിരിക്കാൻ വൈദ്യുതി 26/01/2023 രാവിലെ 9 30 മുതൽ 12 30 വരെ വിച്ഛേദിച്ച കെ.എസ്.സി.ബി അധികൃതരുടെ നടപടിയിൽ പ്രതിഷേധിക്കുന്നു എന്ന് ഗ്രാമ വികസന സമിതി രക്ഷാധികാരി പി.എൻ.എസ്. പിള്ള, പ്രസിഡണ്ട് മോഹനൻ പിള്ള, സെക്രട്ടറി സുരേഷ് ബാബു എന്നിവർ അറിയിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...