ഇൻഡിഗോ വിമാനത്തിൽ വൈദ്യുതി തടസ്സപ്പെട്ടു ; ഇരുട്ടിലും ശ്വാസം മുട്ടലിലും വലഞ്ഞ് 160-ഓളം യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : വടോദരയിൽ നിന്ന് ദില്ലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിലായതായി പരാതി. ഞായറാഴ്ച വൈകുന്നേരം 6:50-ഓടെ സർവീസ് നടത്തിയ വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. വിമാനത്തിലെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഏകദേശം 160-ഓളം യാത്രക്കാരാണ് പകുതിയോളം സമയം ഇരുട്ടിൽ ഇരിക്കേണ്ടി വന്നത്. ദില്ലി വിമാനത്താവളത്തിൽ എത്തുന്നതുവരെയുള്ള അരമണിക്കൂറോളം സമയം വിമാനത്തിനകത്ത് വെളിച്ചമില്ലാത്ത അവസ്ഥയായിരുന്നു. ഇതുമൂലം യാത്രക്കാർ കഠിനമായി വിയർക്കുകയും വായുസഞ്ചാരം കുറഞ്ഞതോടെ ചെറിയ കുട്ടികൾക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടുകയും ചെയ്തതായി യാത്രക്കാർ പറഞ്ഞു.

സംഭവത്തിൽ വിമാനക്കമ്പനിയുടെ വീഴ്ച ചൂണ്ടിക്കാട്ടി യാത്രക്കാർ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയ്ക്ക് പരാതി നൽകിയിട്ടുണ്ട്. സുഗമമായ യാത്ര വാഗ്ദാനം ചെയ്തിട്ട് ഇത്തരമൊരു ക്ലേശകരമായ അവസ്ഥ ഉണ്ടായതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചു. വിമാനത്തിന്റെ എൻജിൻ തകരാറും ഒപ്പം ചില സാങ്കേതിക തകരാറുകളുമാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണമായതെന്നാണ് വിമാന അധികൃതർ നൽകുന്ന വിശദീകരണം. സംഗതി അങ്ങേയറ്റം ഖേദകരമാണെന്നും ഇൻഡിഗോ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...