പി.പി മത്തായിയുടെ കുടുംബത്തോട് ജില്ല ഭരണകൂടം അനാദരവ് കാണിക്കുന്നു : ആർ. ചന്ദ്രശേഖരൻ

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : പി.പി.മത്തായിയുടെ മൃതദേഹത്തോട് ജില്ല ഭരണകൂടം അനാദരവാണ് കാണിക്കുന്നതെന്ന് ഐ.എൻ. ടി. യൂ. സി സംസ്ഥാന പ്രസിഡന്റ്  ആർ. ചന്ദ്രശേഖരൻ പറഞ്ഞു.

പി.പി മത്തായിയുടെ മരണത്തിന് ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ നടന്നുവരുന്ന ആറാം ദിവസത്തെ അനിശ്ചിതകാല റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. മരണങ്ങളോട് നമ്മുടെ ഭരണാധികാരികൾ ഏക്കാലവും നീതി പുലർത്തുകയാണ് ചെയ്യുന്നത്. അതിന് വിപരീതമായ സമീപനങ്ങളാണ് പി.പി മത്തായിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. കൊലയാളികളായ വനപാലകരെ സംരക്ഷിക്കാനാണ് പോലീസും വനംവകുപ്പും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഐ.എൻ. ടി. യൂ. സി കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജി. ശ്രീകുമാർ  അദ്ധ്യക്ഷത വഹിച്ചു . ഡി.സി.സി പ്രസിഡന്റ്  ബാബു ജോർജ്ജ്, ഐ.എൻ .ടി.യു.സി ജില്ല പ്രസിഡന്റ്  ഏ.ഷംസുദീൻ , ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ, ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ് , ഐ.എൻ .ടി.യു.സി ജില്ല ജനറൽ സെക്രട്ടറിമാരായ പി.കെ. ഗോപി , തോട്ടുവാ മുരളി , ഹരികുമാർ പൂതംങ്കര , എ.ഡി. ജോൺ , സെക്രട്ടറിമാരായ ബിനു ചക്കാലയിൽ, മോഹൻകുമാർ കോന്നി , തണ്ണിത്തോട് മാത്യൂ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്  ബഷീർ വെള്ളത്തറ, സലിം പി.ചാക്കോ , സി എം മോനച്ചൻ , എം.ആർ ശ്രീധരൻ , എ. ബഷീർ , സലീനാ ഷംസുദീൻ , പി.ഡി ഷിബു , ബിജി മോനച്ചൻ , ഷിനു മാത്യൂ , ജോയൽ മാത്യു മുക്കണരത്ത്, അജിത്ത് മണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഐ.എൻ .ടി .യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘം പി.പി. മത്തായിയുടെ ഭവനത്തിൽ എത്തി കുടു:ബാംഗങ്ങളെ കണ്ട് എല്ലാവിധ പിൻതുണയും അറിയിച്ചു . ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് , ഐ.എൻ.ടി.യൂ. സി ജില്ല പ്രസിഡന്റ് ഏ. ഷംസുദീൻ , അനിൽ തോമസ് , ഹരികുമാർ പൂതംങ്കര , സലിം പി. ചാക്കോ , ബഷീർ വെള്ളംത്തറ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ആഗസ്റ്റ് 10 തിങ്കളാഴ്ച  അനിശ്ചിതകാല റിലേ സത്യാഗ്രഹം രാവിലെ പത്തിന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ ഉദ്ഘാടനം ചെയ്യും. കെ.എസ്.യു നിയോജക മണ്ഡലം ഭാരവാഹികളാണ് സത്യഗ്രഹത്തിൽ പങ്കെടുക്കുന്നത് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ടക്കൊലപാതകം ; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കാലിഫോര്‍ണിയ : മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ്...

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...