കുടുംബം ഭൂമിയിലെ സ്വർഗ്ഗമാണ് : ഡോ. പി. പി. തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദൈവ സൃഷ്ടിയിൽ ഏറ്റവും നല്ലത് മനുഷ്യ സൃഷ്ടിയാണ്. മനുഷ്യനിൽ കുടുംബബന്ധം സ്ഥാപിച്ചത് ദൈവീക പദ്ധതിയാണ്. കുടുംബം ഭൂമിയിലെ സ്വർഗ്ഗമാണ്. അത് ഇമ്പമുള്ള കുടുംബമാണെന്നും റവ. ഡോ. പി. പി. തോമസ് പറഞ്ഞു. മദ്ധ്യതിരുവിതാംകൂർ ഓർത്തഡോൿസ്‌ കൺവെൻഷന്റെ കുടുംബ സംഗമത്തിൽ മുഖ്യ സന്ദേശം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തെ സാമൂഹികവും സാമ്പത്തികവുമായ പ്രതിഭാസം കടന്നു വന്നതോടുകൂടി കൂട്ടുകുടുംബം എന്ന വ്യവസ്ഥക്ക് മാറ്റം വന്നു. കൂട്ടുകുടുംബ വ്യവസ്ഥകൾക്ക് മാറ്റം വരികയും ന്യൂക്ലിയർ കുടുംബങ്ങൾ സൃഷ്ടിക്കപെടുകയും ചെയ്തതോടുകൂടിയാണ് കുടുംബബന്ധങ്ങൾ ശിഥിലമായി തുടങ്ങിയത്. സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ അതിന് തീവ്രത കൂടി. ദൈവ ബന്ധത്തിന്റെയും കുടുംബബന്ധത്തിന്റെയും പ്രാധാന്യം പുതുതലമുറക്ക് പകർന്നുനൽകാൻ നമുക്ക് കഴിയണം. അതിലൂടെ ദൈവീക കുടുംബം സ്ഥാപിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തുമ്പമൺ ഭദ്രാസന സഹായ മെത്രാൻ അഭി. എബ്രഹാം മാർ സെറാഫിൻ സമാപന സന്ദേശം നൽകി. കൃസ്തീയ കുടുംബം കേട്ടുറപ്പുള്ള കുടുംബമാകണമെന്ന് അഭി തിരുമേനി പറഞ്ഞു. ഫാ. ഗബ്രിയേൽ ജോസഫ്, ഫാ. കോശി വി. വർഗ്ഗീസ്, ഡോ. തോമസ് മമ്പറ, ഷിജു തോമസ്, ഗീവർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. ഭദ്രാസന സെക്രട്ടറി കെ. ജി. ജോൺസൺ കോർ എപ്പിസ്കോപ്പ, ഫാ.ടൈറ്റസ് ജോർജ്ജ്, മാനേജിങ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ആത്മീക സംഘടനാ നേതാക്കൾ എന്നിവർ സംബന്ധിച്ചു. കൺവെൻഷന് ഏബൽ മാത്യു, അനിൽ തമ്പി, എ. വി. ജോർജ്ജ്, സി. ഡി. റോയ്, കെ. പി. തങ്കച്ചൻ, ബേബി തോമസ്, സി. ജി. സക്കറിയ, ബാബു തോമസ്, സി. ജി. ജോണി, മനോജ്‌ കെ. മാത്യു, വർഗ്ഗീസ് മത്തായി എന്നിവർ നേതൃത്വം നൽകി. നാളെ രാവിലെ 7ന് ഭദ്രാസന സെക്രട്ടറി വെരി. റവ. കെ. ജി. ജോൺസൺ കോർ എപ്പിസ്കോപ്പ വി. കുർബ്ബാനക്ക് നേതൃത്വം നൽകും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...