പ്രഭാസ് പൃഥ്വിരാജ് ചിത്രം സലാര്‍ ഒടിടിയില്‍ എത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു സലാര്‍. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ ബാഹുബലി താരം പ്രഭാസ് നായകനാവുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. പ്രഭാസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നുവെന്നത് മലയാളികള്‍ക്കും താല്‍പര്യക്കൂടുതല്‍ ഉണ്ടാക്കിയ ഘടകമാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ബോക്സോഫീസില്‍ വന്‍ വിജയം നേടിയ ചിത്രം ഇപ്പോള്‍ കൃത്യം 28 ദിവസത്തിന് ശേഷം ഒടിടിയിലും എത്തിയിരിക്കുകയാണ്.

നെറ്റ്ഫ്ലിക്സിലാണ് ജനുവരി 20 അര്‍ദ്ധ രാത്രി മുതല്‍ സലാര്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത്. ഇതിനകം ചിത്രം ശ്രദ്ധേയമായി എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അതേ സമയം നെറ്റ്ഫ്ലിക്സില്‍ ചിത്രത്തിന്‍റെ  തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളാണ് എത്തിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നട പതിപ്പുകളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഹിന്ദി പതിപ്പ് ലഭ്യമല്ലെന്നത് ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. അതേ സമയം സലാറിന്‍റെ ഹിന്ദി പതിപ്പ് എന്തുകൊണ്ട് എത്തിയില്ലെന്ന ചര്‍ച്ചയും സജീവമാണ്. തെലുങ്ക് പതിപ്പ് കഴിഞ്ഞാല്‍ സലാറിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചത് ഹിന്ദിയില്‍ നിന്നാണ്. ആഭ്യന്തര ബോക്സോഫീസില്‍ 151.95 കോടിയാണ് സലാര്‍ ഹിന്ദി പതിപ്പ് നേടിയത്. എന്നാല്‍ ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സില്‍ വരാത്തത് എന്താണെന്ന് വ്യക്തമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമാനനേട്ടം : മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ ; അനുവദിച്ച തുകയുടെ 42.36 ശതമാനവും...

0
ന്യൂഡൽഹി : നടപ്പുസാമ്പത്തികവർഷത്തെ ഇതുവരെയുള്ള മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ. ഏപ്രിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...