അപൂര്‍വരോഗത്തിനെതിരെ മനോധൈര്യത്താല്‍ പോരാടി ശ്രദ്ധേയനായ പ്രഭുലാല്‍ പ്രസന്നന്‍ (25) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : അപൂര്‍വരോഗത്തിനെതിരെ മനോധൈര്യത്താല്‍ പോരാടി ശ്രദ്ധേയനായ പ്രഭുലാല്‍ പ്രസന്നന്‍ (25) അന്തരിച്ചു. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതില്‍ പ്രസന്നന്‍-ബിന്ദു ദമ്പതികളുടെ മകനാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. അര്‍ബുദം ബാധിച്ച്‌ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം. ഹരിപ്പാട് നഗരസഭയിലെ ജീവനക്കാരനായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാല്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച കാര്യവും പ്രഭുലാല്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയാണ് പ്രഭുലാല്‍. പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനശക്തി ഒന്ന് കൊണ്ട് മാത്രമാണ് തന്റെ ശരീരാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിയെ പ്രഭുലാല്‍ മറികടന്നത്. ശരീരത്തെ മൂടിക്കൊണ്ടിരിക്കുന്ന മറുക് വേദന കൂടി പടര്‍ത്തുമ്പോഴും പ്രഭുലാല്‍ ശുഭാപ്തി വിശ്വാസം കൈവിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് 112 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

0
കാസർകോട്: കാസർകോട് ജില്ലയിൽ ഓപറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ്...

അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം : ജില്ലയില്‍ ഇലക്‌ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി

0
പത്തനംതിട്ട : പ്രഖ്യാപിത വൈദ്യുതി മുടക്കത്തിന് പുറമേ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....