നടന്‍ ശ്രീനാഥ് ഭാസിയെ വിലക്കിയ നടപടിക്കെതിരെ വിനയനും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടന്‍ ശ്രീനാഥ് ഭാസിയെ വിലക്കിയ നടപടിക്കെതിരെ മമ്മൂട്ടിയുടെ പ്രതികരണം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആരെയും ജോലിയില്‍ നിന്ന് വിലക്കാന്‍ പാടില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. മമ്മൂട്ടിയുടെ പ്രതികരണം നന്നായെന്നും വിലക്ക് എന്ന വാക്ക് പോലും എടുത്തു കളയണമെന്നും അദ്ദേഹം പറഞ്ഞു.

‘മമ്മൂട്ടി ഇങ്ങനെ പ്രതികരിച്ചത് വളരെ നന്നായി. ഈ വിലക്ക് എന്ന വാക്ക് ഒഴിവാക്കണം. ഒരാളുടെ തൊഴില്‍ നിഷേധിച്ച്‌ അയാളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന നടപടി ശരിയല്ല. ശ്രീനാഥ് ഭാസി എന്നോട് സംസാരിച്ചിരുന്നു. അങ്ങനെ ഞാന്‍ നിര്‍മ്മാതാവ് രഞ്ജിത്തിനെ വിളിച്ചു. അത്തരമൊരു വിലക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാഥ് ഭാസി ചെയ്തതിനെ ഞാന്‍ ഒരിക്കലും ന്യായീകരിക്കില്ല. അത് തെറ്റ് തന്നെയാണ്. സിനിമക്കാര്‍ക്കിടയില്‍ ഒരു അച്ചടക്കം വേണം.

സിനിമ എന്നത് കോടികള്‍ മുടക്കിയുള്ള ഒരു ബിസിനസാണ്. ശ്രീനാഥ് ഭാസി മാത്രമല്ല പല ചെറുപ്പക്കാരും ഇത്തരത്തില്‍ അച്ചടക്കമില്ലാതെ പെരുമാറുന്നുണ്ട്. എന്നാല്‍ അയാള്‍ മാപ്പ് പറഞ്ഞ ശേഷവും ഇത്തരമൊരു വിലക്ക് തുടരേണ്ട ആവശ്യമുണ്ടായിരുന്നോ എന്നതാണ് സംശയം’.

‘ഇത്തരം വിലക്കുകള്‍ ഒരുപാട് അനുഭവിച്ച്‌ സുപ്രീം കോടതിയില്‍ വരെ പോയ വ്യക്തിയാണ് ഞാന്‍. ഒരു ആറ് മാസം ഫ്രെയിമില്‍ ഇല്ലെങ്കില്‍, അയാളൊന്നും മലയാള സിനിമയ്ക്ക് അത്യാവശ്യമല്ല, ഔട്ടായി പോകും. അത് വേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അല്ലാതെ എന്തൊക്കെ ശിക്ഷ മാര്‍ഗങ്ങളുണ്ട്’, വിനയന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം : ജില്ലയില്‍ ഇലക്‌ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി

0
പത്തനംതിട്ട : പ്രഖ്യാപിത വൈദ്യുതി മുടക്കത്തിന് പുറമേ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...