പ്രമാടം ഗവ എല്‍ പി സ്‌കൂളിന്റെ നിര്‍മ്മാണ ഉദ്ഘാടനം നാളെ (11.03.2023)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി പ്രമാടം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നാളെ (11.03.2023) ഉച്ചക്ക് 3.00 ന് പ്രമാടം ഗവ. എല്‍ പി സ്‌കൂളില്‍ അഡ്വ. കെ യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. ഒരു കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളിന്റെ നിര്‍മ്മാണം. പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. പുതിയ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ 1539 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു ക്ലാസ്സ് മുറികളും ഒന്നാം നിലയില്‍ 2583 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നാലു ക്ലാസ് മുറികളും രണ്ടാം നിലയില്‍ 2583 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മീറ്റിംഗ് ഹാളും ഉള്‍പെടെ ആകെ 6700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് പുതിയതായി നിര്‍മ്മിക്കുന്നത്.

പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന പ്രമാടം ഗവ.എല്‍പി സ്‌കൂളിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ ആകും. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എന്‍.നവനീത് അധ്യക്ഷന്‍ ആകുന്ന ചടങ്ങില്‍ അഡ്വ.കെ യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, പഞ്ചായത്ത് പ്രസിഡന്റ് ് ജിജി സജി , ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...