എല്‍ഡിഎഫ് വിടില്ലെന്ന് എന്‍സിപി ; പാലായിലടക്കം മത്സരിക്കും , പിണറായിയെ കാണുമെന്ന് പ്രഫുല്‍ പട്ടേല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേരളത്തില്‍ എന്‍സിപി ഇടതുമുന്നണിയില്‍ തുടരുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേല്‍. ഡല്‍ഹിയില്‍ ശരത് പവാറിന്റെ വീട്ടില്‍ കേരളത്തിലെ എന്‍സിപി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാലാ അടക്കം പാര്‍ട്ടി നേരത്തെ മത്സരിച്ച നാല് സീറ്റിലും ഇത്തവണയും മത്സരിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രഫുല്‍ പട്ടേലിനെ ശരത് പവാര്‍ നിയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായും മറ്റു ഇടത് നേതാക്കളുമായും ഉടന്‍ കേരളത്തിലെത്തി ചര്‍ച്ച നടത്തുമെന്നും പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി.

ഇതിനിടെ ശരത് പവാറിന്‍റെ വസതിയില്‍ നടന്ന എന്‍സിപി നേതാക്കളുടെ യോഗത്തിലേക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അപ്രതീക്ഷിതമായി എത്തി. പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം പവാര്‍ യെച്ചൂരിയെ അറിയിച്ചിട്ടുണ്ട്. തോറ്റ പാര്‍ട്ടിക്ക് സീറ്റു നല്‍കേണ്ടതില്ലെന്നാണ് പവാര്‍ യെച്ചൂരിയോട് പറഞ്ഞത്. അതേസമയം പാര്‍ട്ടിക്ക് പാലാ സീറ്റ് അനുവദിച്ചില്ലെങ്കില്‍ വിജയസാധ്യതയുള്ള മറ്റൊരു സീറ്റും രാജ്യസഭാ സീറ്റും വേണമെന്ന നിലപാടും എന്‍സിപിക്കുണ്ട്. കേരളത്തില്‍ നടക്കുന്ന തുടര്‍ ചര്‍ച്ചകളില്‍ ഇതും ഉയര്‍ന്നുവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...