വിധിയെ സ്വാഗതം ചെയ്യുന്നു ; വിദ്യാർഥികൾ ഐക്യത്തോടെ മുന്നേറണമെന്ന് പ്രഹ്ലാദ് ജോഷി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളിയ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ. കോടതി വിധി അംഗീകരിച്ച് എല്ലാവരും സമാധാനം പാലിക്കണമെന്നും എല്ലാം മാറ്റിവെച്ച് വിദ്യാർഥികൾ ഐക്യത്തോടെ മുന്നേറണമെന്നും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ‘ഹിജാബ് നിരോധനം സംബന്ധിച്ച കർണാടക ഹൈക്കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയമില്ലാതെ ഈ തീരുമാനം എല്ലാവരും അനുസരിക്കണം. വിഷയത്തിന് മതപരമായ നിറം നൽകാതെ, വിദ്യാർഥികൾക്ക് സമാധാനപരമായി പഠിക്കാൻ കഴിയുന്ന തരത്തിൽ സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ ജനങ്ങളോട് അഭ്യർഥിക്കുന്നു. വിദ്യാർഥികൾ സമാധാനത്തോടെ സ്‌കൂളിൽ പോകുകയും വിദ്യാഭ്യാസം തുടരുകയും വേണം’– അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേത‍ൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹിജാബ് ഇസ്‌ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിര്‍ക്കാനാവില്ല‌െന്നും കോടതി വിലയിരുത്തി. മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. സർക്കാരിന് നിയന്ത്രണം നടപ്പാക്കാൻ അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...