പുനര്‍വിവാഹത്തിന് പരസ്യം ചെയ്ത യുവതിയെ കബളിപ്പിച്ച്‌ സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പുനര്‍വിവാഹത്തിന് പരസ്യം ചെയ്ത യുവതിയെ കബളിപ്പിച്ച്‌ സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. എറണാകുളം ഉദയംപേരൂര്‍ പുല്യാട്ട് വിഷ്ണുകൃപ അയ്യപ്പദാസി (31) നെയാണ് അറസ്റ്റ് ചെയ്തത്. പഴയിടം സ്വദേശിയായ യുവതിയുടെ 17 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ കബളിപ്പിച്ചെടുത്തത്. വിവാഹം കഴിച്ചോളാമെന്ന് ഉറപ്പ് നല്‍കിയ അയ്യപ്പദാസ് യുവതിയുടെ ആദ്യവിവാഹം വേര്‍പെടുത്തിയ വകയില്‍ കിട്ടാനുള്ള ഒമ്പക്ത് പവന്‍ സ്വര്‍ണവും 12 ലക്ഷം രൂപയും കോടതി മുഖേന വാങ്ങിത്തരാമെന്നും ഇതിന്‍റെ ചെലവിലേക്കെന്ന് പറഞ്ഞ് ഒരുമാസം മുമ്പാണ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിച്ചെടുത്തത്.

കേസിന്‍റെ നടത്തിപ്പ് ചെലവിനായി സ്വര്‍ണമാല കൂടി വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതോടെ ഇതില്‍ യുവതിയുടെ പിതാവിന് സംശയം തോന്നിയതിനാല്‍ മണിമല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ശേഷം മാല വാങ്ങാനായി വീട്ടിലെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ വിവാഹമോചിതരായ പല യുവതികളില്‍ നിന്നും ഇപ്രകാരം പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...