അശ്ലീല വീഡിയോ ക്ലിപ്പുകൾ ചോർത്തിയതിന് പ്രജ്ജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീലവീഡിയോ കേസില്‍ അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ കാര്‍ത്തിക് ഗൗഡയെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റുചെയ്തു. അശ്ലീല വീഡിയോ ക്ലിപ്പുകള്‍ ചോര്‍ത്തിയതിനാണ് അറസ്റ്റ്. ഹാസൻ-മൈസൂർ അതിർത്തിയിലെ ദേശീയ പാതയിൽ വെച്ച് എസ്.ഐ.ടി അറസ്റ്റ് ചെയ്ത കാർത്തിക്കിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ഹാസൻ കോടതിയും കർണാടക ഹൈക്കോടതിയും ഇയാളുടെ മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. കേസെടുത്ത് ഒരു മാസമായിട്ടും കാർത്തിക്കിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ രോഷം ഉയർന്നിരുന്നു. പ്രജ്ജ്വലിന്റെയും ഇരകളുടെയും ലൈംഗികാതിക്രമ വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ ബി.ജെ.പി നേതാവ് ദേവരാജെ ഗൗഡയ്ക്ക് കാർത്തിക് നൽകിയെന്നും ഏപ്രിൽ 26ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് ഹാസൻ മണ്ഡലത്തിൽ പ്രചരിപ്പിച്ചെന്നുമാണ് കേസ്.

വീഡിയോകൾ ചോർത്തിയതിന് കാർത്തികിനും മറ്റ് നാല് പേർക്കുമെതിരെ ഏപ്രിൽ 23ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഇവരിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും കാര്‍ത്തികിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിയിരുന്നില്ല. പ്രജ്ജ്വല്‍ രേവണ്ണയുടെ ഡ്രൈവറായി ഏതാനും വര്‍ഷം ജോലിചെയ്ത കാര്‍ത്തിക് പിന്നീട് പ്രജ്ജ്വലുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ഹൊളെ നരസിപുരയില്‍ കാര്‍ത്തിക്കിനുണ്ടായിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട് പ്രജ്ജ്വലുമായുണ്ടായ തര്‍ക്കമാണ് കാരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബദരീനാഥ് സംഭാവനക്കൊള്ള : ക്ഷേത്ര സമിതി ചെയർമാന്റെ പിഎ പ്രമോദ് നൗട്ടിയാൽ അറസ്റ്റിൽ

0
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക എണ്ണലുമായി ബന്ധപ്പെട്ട സാമ്പത്തിക...

എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന പരിപാടിയിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് മുൻ...

0
പാലക്കാട്: എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിൽ...

തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം മാത്രമല്ല നേതാക്കൾക്ക് വ്യക്തിപരമായും പിഴവുണ്ടെന്ന സന്ദേശം നല്കി സിപിഎം

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വം തയ്യാറാക്കിയ അവലോകനത്തിൽ തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം...

കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാ​ഗേഷിനെ നിയമിച്ചതിനെതിരെ ബേബിക്ക് കത്ത്

0
തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാ​ഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം...